/sathyam/media/media_files/2026/01/06/k-surendran-2026-01-06-19-42-22.jpg)
തിരുവനന്തപുരം: കേരളത്തിലെ ബിജെപിയുടെ ബഡാ ഫൈറ്ററാണ് കെ.സുരേന്ദ്രൻ. മുൻ സംസ്ഥാന അദ്ധ്യക്ഷനായ കെ. സുരേന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏത് സീറ്റിൽ മത്സരിക്കുമെന്ന കാര്യത്തിൽ ബിജെപിയിൽ ആശയക്കുഴപ്പം തുടരുകയാണ്.
ബിജെപിക്ക് ഏറെ സാധ്യത കല്പിക്കപെടുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിൽ മുൻ ഡിജിപി ആർ. ശ്രീലേഖ, സിനിമാ - സീരിയൽ നടൻ കൃഷ്ണകുമാർ, കെ. സുരേന്ദ്രൻ എന്നിവരെ സ്ഥാനാർത്ഥികളായി പരിഗണിക്കുന്നതായാണ് വിവരം.
സുരേന്ദ്രൻ നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച കോന്നി, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലും സുരേന്ദ്രനെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നുണ്ട്. ബിഡിജെഎസിൻ്റെ കൈവശമുള്ള വർക്കല സീറ്റ് ഏറ്റെടുത്ത് അവിടെ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന ആലോചനയും പാർട്ടിയിലുണ്ട്.
തൃശ്ശൂർ, പാലക്കാട് തുടങ്ങിയ സീറ്റുകളിലും കെ. സുരേന്ദ്രൻ്റെ പേര് പറഞ്ഞ് കേൾക്കുന്നുണ്ട്. ഹരിപ്പാട് രമേശ് ചെന്നിത്തലയ്ക്കെതിരെയോ ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെയോ സുരേന്ദ്രനെ മത്സരിപ്പിക്കാൻ സാധ്യതയുണ്ട്. ഇക്കാര്യത്തിൽ പാർട്ടി ദേശീയ നേതൃത്വമാകും തീരുമാനമെടുക്കുക.
പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ മത്സരിച്ച സുരേന്ദ്രൻ മികച്ച മത്സരം നടത്തിയെന്നും പാർട്ടിക്ക് ഗുണം ചെയ്തെന്നുമാണ് നേതൃത്വത്തിൻ്റെ വിലയിരുത്തൽ.
ധർമ്മടത്ത് സുരേന്ദ്രൻ മത്സരിക്കാനിറങ്ങിയാൽ തെരഞ്ഞെടുപ്പിന് ശേഷം ഒഴിവ് വരുന്ന ബിജെപിക്ക് വിജയ സാധ്യതയുള്ള രാജ്യസഭാ സീറ്റ് സുരേന്ദ്രന് നൽകാൻ സാധ്യതയുണ്ട്. ഇക്കാര്യത്തിലൊക്കെ ബിജെപി ദേശീയ നേതൃത്വമാകും തീരുമാനമെടുക്കുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us