/sathyam/media/media_files/2025/03/12/ircGmqyTv76vSZ1iwecD.jpg)
തിരുവനന്തപുരം: തന്റെ ഭരണകാലയളവിൽ ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട ഒരു ഫയലും മുമ്പിൽ വന്നിട്ടില്ലെന്ന് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
ദേവസ്വം ബോർഡ് സ്വതന്ത്രമായ ബോഡിയാണ്. ദേവസ്വം മന്ത്രിക്ക് അതിനകത്ത് വലിയ റോൾ ഇല്ല. ഫയൽ അയക്കേണ്ട കാര്യം ഇല്ലെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
ദേവസ്വം ബോർഡിൻ്റെ തീരുമാനങ്ങളെല്ലാം ബോർഡിൻ്റെ തീരുമാനങ്ങളാണ് അതിന് ​ഗവൺമെൻ്റിൻ്റെ അം​ഗീകാരം ആവശ്യമില്ല. ​ഗവണമെൻ്റിന് കൈകടത്താൻ അധികാരമില്ല. പാർട്ടി സെക്രട്ടറി പാർട്ടിയുടെ നിലപാട് പറഞ്ഞു.
അതിനപ്പുറത്തേക്ക് കൂടുതൽ കാര്യങ്ങൾ പറയാൻ താൻ ആളല്ല. സ്വതന്ത്രമായ സ്ഥാപനങ്ങളിൽ പോലും രാഷ്ട്രീയ കൈകടത്തൽ നടത്തുന്നവരാണ് കോൺ​ഗ്രസും ബിജെപിയും അതുകൊണ്ടാണ് അവർക്ക് സംശയം.
ഒരു സംശയത്തിനും അവകാശമില്ല. ദേവസ്വം ബോർഡ് എടുത്തിട്ടുള്ള ഒരു തീരുമാനവും ഗവണമെൻ്റ് അറഞ്ഞിട്ടില്ല. ഹൈക്കോടതിയാണ് എസ്ഐടിയെ നിയമിച്ചത്. കുറ്റപത്രം സമർപ്പിക്കുന്നത് വരെ കാത്തിരിക്കണം സർക്കാരിൻ്റെ കൈകൾ ശുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ 2019ൽ ക്രമക്കേട് നടന്നു എന്നത് വാസ്തവമെന്ന് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരത്തെ പ്രതികരിച്ചിരുന്നു . കുറ്റവാളികൾക്ക് കനത്ത ശിക്ഷ തന്നെ ലഭിക്കും.
ഉണ്ണികൃഷ്ണൻ പോറ്റിയുമായി വേദി പങ്കിട്ടത് നിഷേധിക്കുന്നില്ലെന്നും പോറ്റി മോശക്കാരനാണെന്ന് അന്ന് അറിയില്ലായിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us