/sathyam/media/media_files/2025/12/17/kadakampally-surendran-vd-satheesan-2025-12-17-14-31-32.jpg)
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ പ്രതിപക്ഷനേതാവ് വി.ഡി സതീശനെ വെല്ലുവിളിച്ച് മുൻ മന്ത്രിയും എം.എൽ.എയുമായ കടകംപള്ളി സുരേന്ദ്രന് ഉരുളയ്ക്കുപ്പേരി പോലെ മറുപടി നൽകി സതീശൻ രംഗത്ത്.
ചുണയുണ്ടെങ്കിൽ സതീശന്റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ കോടതിയിൽ ഹാജരാക്കാനും ഇവ കോടതിയും ജനങ്ങളും കാണട്ടെയെന്നുമായിരുന്നു കടകംപള്ളിയുടെ വെല്ലുവിളി.
തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വെല്ലുവിളി നടത്തിയിരിക്കുന്നത്. ഇതിനെതിരെ ചുട്ട മറുപടി നൽകിയാണ് പ്രതിപക്ഷനേതാവ് രംഗത്ത് വന്നത്.
കടകംപള്ളിക്കെതിരെ പറഞ്ഞതിൽ താൻ ഉറച്ച് നിൽക്കുന്നുവെന്നും തെളിവുകൾ കോടതിയിൽ ഹാജരാക്കുമെന്നും സതീശൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ വശ്വസ്തർ ദേവസ്വം ബോർഡ് പ്രസിഡന്റുമാരായിരുന്ന കാലയളവിലാണ് ശബരിമലയിൽ സ്വർണ്ണക്കൊള്ള നടക്കുന്നത്. അന്ന് മന്ത്രിയായിരിക്കുന്ന കടകംപള്ളി ഇതറിഞ്ഞില്ല എന്ന് പറഞ്ഞാൽ വിശ്വസിക്കാനാവില്ല.
കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ദേവസ്വം ബോർഡ് അധികൃതരുടെ അടുത്തേക്ക് പറഞ്ഞു വിട്ടത് കടകംപള്ളിയാണെന്നും അതിന്റെ തെളിവുകൾ താൻ നൽകുമെന്നും സതീശൻ ആവർത്തിച്ചു.
ഇപ്പോൾ സ്വർണ്ണക്കൊള്ള നടത്തിയതിനല്ല അതേപറ്റി പാരഡി ഗാനം ഇറക്കിയതാണ് സി.പി.എമ്മിനെ ചൊടിപ്പിക്കുന്നത്. അയ്യപ്പന്റെ സ്വർണ്ണം കട്ട പത്മകുമാറിന്റെ തോളിൽ കൈയ്യിട്ടാണ് സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി ഗാനത്തെ വിമർശിക്കുന്നത്.
കട്ടത് പുറത്ത് പറഞ്ഞതാണ് സി.പി.എമ്മിന്റെ വിഷയമെന്നും അദ്ദേഹം പറഞ്ഞു. പത്ത് വർഷങ്ങൾക്ക് മുമ്പ് ഭക്തനായ മുൻ മുഖ്യമന്ത്രി കെ. കരുണാകരനെതിരെ ഇതേ ഗാനത്തിന്റെ പാരഡി ഇറക്കിയിരുന്നു. അന്നൊന്നും സി.പി.എമ്മിനെ വിശ്വാസം പ്രമാണം ബാധിച്ചിട്ടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us