ശബരിമല സ്വർണകൊള്ള കേസ്: മൊഴിയെടുക്കൽ രഹസ്യ കേന്ദ്രത്തിലായിരുന്നില്ല, മൊഴി രേഖപ്പെടുത്തിയത് ക്രൈംബ്രാഞ്ച് ആസ്ഥാനത്തെന്ന് കടകംപള്ളി സുരേന്ദ്രൻ

ഒരു പ്രമുഖ ദിനപത്രം എഴുതിയിരിക്കുന്നത് ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ അപേക്ഷയിന്മേൽ അദ്ദേഹത്തെ സഹായിക്കണമെന്ന് ഞാൻ എഴുതി ഒപ്പിട്ടു നൽകി എന്നാണ്

New Update
kadakampalli surendran a padmakumar

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് എസ്ഐടി ചോദ്യം ചെയ്യലിൽ വിശദീകരണവുമായി കടകംപള്ളി സുരേന്ദ്രൻ.

Advertisment

മൊഴിയെടുക്കൽ രഹസ്യ കേന്ദ്രത്തിലായിരുന്നില്ല. ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് എന്റെ മൊഴി രേഖപ്പെടുത്തിയത്.

ഒരു പ്രമുഖ ദിനപത്രം എഴുതിയിരിക്കുന്നത് ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ അപേക്ഷയിന്മേൽ അദ്ദേഹത്തെ സഹായിക്കണമെന്ന് ഞാൻ എഴുതി ഒപ്പിട്ടു നൽകി എന്നാണ്. അത് പുറത്തുവിടാൻ നിങ്ങൾ ഹൃദയ വിശാലത കാണിക്കണം. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സഹായം ചെയ്യാൻ നിർദ്ദേശിച്ച ഉത്തരവുണ്ടെങ്കിൽ പുറത്തുവിടണമെന്നും കടകംപള്ളി ആവശ്യപ്പെട്ടു. തന്റെ ഫേസ്ബുക്ക് പോസ്ററിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കി രം​ഗത്ത് എത്തിയിരിക്കുന്നത്. 

Advertisment