തിരുവനന്തപുരം: കേരളത്തില്‍ അയിത്തവും അനാചാരവും തിരിച്ചെത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ഇതിനെതിരെ കേരളം ഒറ്റക്കെട്ടായി പോരാടണമെന്നും കടകംപള്ളി സുരേന്ദ്രന്‍. കൂടല്‍മാണിക്യത്തിലെ തന്ത്രിമാരുടെ തന്ത്രവിദ്യകള്‍ ഇപ്പോഴും തുടരുന്നുവെന്നും ഇതിനെതിരെ കേരളം ജാഗ്രത പാലിക്കണമെന്നും കടകംപള്ളി പറഞ്ഞു.
കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന് വികസനത്തിലും കരുതലും ക്ഷേമപ്രവര്‍ത്തനത്തിനും മുന്‍തൂക്കം നല്‍കാനായി സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാത നിര്‍മ്മാണം തടയുമെന്ന് പറഞ്ഞ പ്രതിപക്ഷനേതാവിനുള്ള മറുപടിയും കടകംപള്ളി പറഞ്ഞു.
ഇതേ നിലപാട് ആയിരുന്നു വിഴിഞ്ഞം പദ്ധതിയിലും പ്രതിപക്ഷം സ്വീകരിച്ചതെന്നും കേരളത്തിന്റെ വികസന പദ്ധതിയില്‍ ഇടംകോലിടുകയാണെന്നും പ്രതിപക്ഷം എന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.