/sathyam/media/media_files/2025/12/01/ksdinamkulam-attack-2025-12-01-17-28-55.jpg)
തിരുവനന്തപുരം: പുതുക്കുറിച്ചി നോർത്ത് വാർഡ് എൽഡിഎഫ് സ്ഥാനാർത്ഥി എയ്ഞ്ചലിനെയും കുടുംബാംഗങ്ങളെയും ലഹരി സംഘം ആക്രമിച്ചു.
സ്ഥാനാർത്ഥിയും ഭർത്താവും ബന്ധുക്കളും അടക്കം അഞ്ചുപേർക്കാണ് പരുക്കേറ്റത്. വീട്ടിന് മുന്നിൽ ബഹളം വച്ചത് ചോദ്യം ചെയ്തതിനെ തുടർന്ന് സംഘാംഗങ്ങൾ മർദ്ദിക്കുകയായിരുന്നു.
ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം വീട്ടിലെത്തിയ എയ്ഞ്ചലിനും ഭർത്താവ് ഫിക്സ് വെല്ലിനും നേരെയാണ് ആദ്യ ആക്രമണം. തറയിൽ വീണ ഇവരുടെ കാലിൽ തടി കൊണ്ട് അടിച്ചു.
പോലീസിൽ വിവരം അറിയിച്ചെങ്കിലും സംഘം രക്ഷപ്പെട്ടു. പിന്നീട് ബന്ധുക്കൾ എത്തിയപ്പോൾ 20ലധികം പേർ വരുന്ന വലിയ സംഘമാണ് വീണ്ടും ആക്രമിച്ചത്. വീട്ടിനുള്ളിൽ കയറി മർദ്ദിക്കുകയും പുറത്ത് നിർത്തിയിരുന്ന ഇരുചക്രവാഹനങ്ങൾ അടിച്ചു തകർക്കുകയും ചെയ്തു.
വികലാംഗനായ ഫിക്സ് വെല്ലിന് കാലിൽ പൊട്ടലുണ്ട്. അനീഷിന് മുഖത്തും തലയിലും പരുക്കേറ്റു. കഠിനംകുളം പോലീസ് പത്തിലധികം പേരെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us