കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയിലെ തിരുകുടുംബത്തിന്റെ  ദര്‍ശനത്തിരുന്നാള്‍.   തിരുനാള്‍ ക്രമീകരണ യോഗം ഇന്ന്

കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയിലെ തിരുകുടുംബത്തിന്റെ  ദര്‍ശനത്തിരുനാളിനോടുനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനെകുറിച്ചു ആലോചിക്കുന്നതിനായി ഇന്ന് യോഗം നടക്കും

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
11111111111111111

കടുത്തുരുത്തി: കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയിലെ തിരുകുടുംബത്തിന്റെ  ദര്‍ശനത്തിരുനാളിനോടുനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനെകുറിച്ചു ആലോചിക്കുന്നതിനായി ഇന്ന് യോഗം നടക്കും. രാവിലെ പത്തിന് താഴത്തുപള്ളിയുടെ യോഗഹാളിലാണ് നടക്കുന്നത്. 

Advertisment

ജനപ്രതിനിധികളുടെയും വിവിധ സര്‍ക്കാര്‍ വകുപ്പ് ഉദ്യോഗസ്ഥരുടെയും പള്ളിയധികൃതരുടെയും മാധ്യമപ്രവര്‍ത്തകരുടെയും യോഗം മോന്‍സ് ജോസഫ് എംഎല്‍എയാണ് വിളിച്ചിരിക്കുന്നത്. ഫൊറോനാ വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ അധ്യക്ഷത വഹിക്കും. 


എംഎല്‍എ യോഗം  ഉദ്ഘാടനം ചെയ്യും.  തിരുനാള്‍ ദിവസങ്ങളിലെ വാഹന പാര്‍ക്കിംഗ് നിയന്ത്രണങ്ങള്‍, മറ്റു ക്രമീകരണങ്ങള്‍ തുടങ്ങിയവയെല്ലാം യോഗത്തില്‍ ചര്‍ച്ച ചെയ്യും. പോലീസ്, എക്സൈസ്, കെഎസ്ഇബി, പബ്ല്യൂഡി, വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥര്‍, യോഗത്തില്‍ പങ്കെടുക്കും.

Advertisment