/sathyam/media/media_files/2024/12/07/4J60WEPa2GyzTimnIbbV.jpeg)
കടുത്തുരുത്തി: ക്ഷീരവികസന വകുപ്പും കടുത്തുരുത്തി ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയുടെ പ്രഖ്യാപനവും വിശദീകരണവും 9ന് (തിങ്കള്‍) രാവിലെ 10.30 ന് കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കും.
കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത എന്‍.പി യുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗം കടുത്തുരുത്തി എം.എല്‍.എ അഡ്വ. മോന്‍സ് ജോസഫ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനില്‍ മുഖ്യ പ്രഭാഷണം നടത്തുന്നു.
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കടുത്തുരുത്തി ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും.
ക്ഷീരഗ്രാമം പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ വിഹിതമായി 10 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് വിഹിതമായി 13 ലക്ഷം രൂപയുമാണ് വിവിധ ക്ഷീരവികസന പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us