/sathyam/media/media_files/2026/01/29/1001624001-2026-01-29-10-26-04.jpg)
കാക്കനാട്: സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ പുതിയ സെക്രട്ടറിയായി തൃശ്ശൂർ അതിരൂപതാംഗമായ റവ. ഡോ. സനൽ മാളിയേക്കൽ നിയമിതനായി.
തൃശ്ശൂർ പുത്തൻപള്ളി ഇടവകാംഗമായ അദ്ദേഹം നിലവിൽ തൃശ്ശൂർ അതിരൂപതയുടെ കീഴിലുള്ള തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഡീനായും, മതബോധന വിഭാഗം അസിസ്റ്റൻ്റ് ഡയറക്‌ടറായും സേവനം ചെയ്തു വരികയാ യിരുന്നു.
റോമിലെ റെജീന അപ്പസ്തോലോരും ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഡോഗ്മാറ്റിക് തിയോളജിയിൽ ഫാ. സനൽ ഡോക്‌ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്.
കഴിഞ്ഞ നാലു വർഷങ്ങളായി, കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെയും, തുടർന്ന് മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിൻ്റെയും സെക്രട്ടറിയായി സഭയുടെ കേന്ദ്ര കാര്യാലയത്തിൽ സ്‌തുത്യർഹമായി സേവനമനുഷ്ഠിച്ചു വന്നിരുന്ന ഫാ. മാത്യു തുരുത്തിപ്പള്ളിൽ സ്ഥലം മാറുന്ന ഒഴിവിലേക്കാണു പുതിയ നിയമനം.
പാലാ രൂപതയുടെ കീഴിലുള്ള മാർ സ്ലീവാ മെഡിസിറ്റിയുടെ അസോസിയേറ്റ് ഡയറക്‌ടറായിട്ടാണ് ഫാ. മാത്യു തുരുത്തിപ്പള്ളിലിനെ നിയമിച്ചിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us