ആലപ്പുഴ: മാന്നാറിലെ കല കൊലക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. കേസിലെ ഒന്നാം പ്രതിയായ ഭര്‍ത്താവ് അനില്‍ വിദേശത്തുനിന്ന് ബന്ധുക്കളെ ബന്ധപ്പെടുന്നതായി കണ്ടെത്തി.
പുതിയ നമ്പറില്‍ വാട്‌സ്ആപ്പ് വഴി ബന്ധപ്പെടുന്നതായാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഈ പുതിയ നമ്പര്‍ ഉപയോഗിച്ച് ഇയാള്‍ വീട്ടുകാരില്‍ നിന്ന് അന്വേഷണ വിവരങ്ങള്‍ അറിയുന്നതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.
നിലവില്‍ ഇസ്രയേലിലുള്ള അനിലിനെ നാട്ടിലെത്തിക്കാന്‍ കേരള പൊലീസ് ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ ഇയാളെ നാട്ടിലെത്തിക്കല്‍ അത്ര എളുപ്പമല്ലെന്നാണ് പൊലീസ് വിലയിരുത്തല്‍.