കൂത്താട്ടുകുളം ന​ഗരസഭ ഭരണം പിടിച്ചെടുത്ത് യുഡിഎഫ്. സിപിഎം വിമത കല രാജു ചെയര്‍പേഴ്‌സണ്‍. എൽഡിഎഫ് പരാജയപ്പെട്ടത് ഒരു വോട്ടിന്

New Update
udf-wins-koothattukulam-cpm-rebel-elected-chairperson

കൊച്ചി: കൂത്താട്ടുകുളം നഗരസഭ  ഭരണം പിടിച്ചെടുത്ത് യുഡിഎഫ്. ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ സിപിഎം വിമത കല രാജു വിജയിച്ചു. 


Advertisment

വോട്ടെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ ഒരു വോട്ടിനാണ് കല രാജു പരാജയപ്പെടുത്തിയത്. കനത്ത പൊലീസ് സന്നാഹത്തിലായിരുന്നു ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് നടന്നത്.


ഈ മാസം അഞ്ചിന് യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസം പാസ്സായതോടെയാണ് കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയില്‍ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായത്. 

അവിശ്വാസത്തിലൂടെ പുറത്തായ വിജയ ശിവനെ തന്നെയാണ് എല്‍ഡിഎഫ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് വീണ്ടും മത്സരിപ്പിച്ചത്. വോട്ടെടുപ്പില്‍ കല രാജുവിന് 13 വോട്ടും, എല്‍ഡിഎഫിന്റെ വിജയ ശിവന് 12 വോട്ടുകളുമാണ് ലഭിച്ചത്.

Advertisment