റൂമിൽ പോയി ഫ്രഷായിട്ട് വരാം എന്ന് പറഞ്ഞ് വളരെ കൂളായി നടന്നുപോയതാണ്. ഇങ്ങനെ മരണം സംഭവിക്കുമെന്ന് പ്രതീക്ഷിച്ചില്ല. നന്നായി ആരോ​ഗ്യം നോക്കുന്നയാളായിരുന്നു. നവാസിന്റെ മരണം സ്വപ്നത്തിൽപ്പോലും ചിന്തിക്കാൻ കഴിയാത്ത കാര്യമാണെന്ന് നാദിർഷ

വളരെ സന്തോഷത്തോടെ സിനിമയിലേയും വീട്ടിലേയും കാര്യങ്ങള്‍ പറഞ്ഞിരുന്നതാണ്. പി.പി. കുഞ്ഞിക്കൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

New Update
Untitledkul

കൊച്ചി: നവാസിന്റെ മരണം സ്വപ്നത്തില്‍പ്പോലും ചിന്തിക്കാന്‍ കഴിയാത്ത കാര്യമാണെന്ന് നടന്‍ നാദിര്‍ഷ. ആരോഗ്യവാനായ വ്യക്തിയായിരുന്നു നവാസെന്നും നാദിര്‍ഷ പറയുന്നു.


Advertisment

പ്രകമ്പനം എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കെയാണ് നവാസിന്റെ വിയോഗം. സൗമ്യനായ വ്യക്തിയായിരുന്നു നവാസെന്ന് ഈ സിനിമയില്‍ അദ്ദേഹത്തിനൊപ്പം വേഷമിട്ട പി.പി. കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞു.


ചിത്രീകരണത്തിനിടെ യാതൊരു അസുഖങ്ങളും ഉണ്ടായിരുന്നില്ല. വളരെ കൂളായി നടന്നുപോയതാണ്. റൂമില്‍ പോയി ഫ്രഷായിട്ട് വരാം എന്ന് പറഞ്ഞ് പോയതാണ്. ഇങ്ങനെ മരണം സംഭവിക്കുമെന്ന് പ്രതീക്ഷിച്ചില്ല. 25-ാം തീയതിയാണ് അദ്ദേഹം പ്രകമ്പനത്തില്‍ ജോയിന്‍ ചെയ്തത്.


രണ്ടുദിവസം ഷൂട്ടിങ് ഇല്ലാത്തതുകൊണ്ട് വീട്ടില്‍പോയിട്ട് വരാം എന്നാണ് പറഞ്ഞത്. സിനിമയില്‍ സജീവമായി വരുന്ന സമയമായിരുന്നു.


വളരെ സന്തോഷത്തോടെ സിനിമയിലേയും വീട്ടിലേയും കാര്യങ്ങള്‍ പറഞ്ഞിരുന്നതാണ്. പി.പി. കുഞ്ഞിക്കൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

Advertisment