/sathyam/media/media_files/2025/08/02/kalabhavan-navas-2025-08-02-00-02-51.jpg)
കൊച്ചി: കലാഭവന്‍ നവാസിന്റെ വിയോഗത്തിന് പിന്നാലെ അദ്ദേഹത്തിന്റെ പഴയകാല അഭിമുഖം ഇപ്പോൾ വേദനയാവുകയാണ്. നാളുകള്‍ മുമ്പ് നല്‍കിയൊരു അഭിമുഖത്തില്‍ നിന്നുള്ള ഭാഗമാണ് ചർച്ചയാകുന്നത്. ജീവിതം എത്ര അപ്രവചനീയമാണെന്നാണ് വിഡിയോയില്‍ പറയുന്നത്.
മനുഷ്യ ജീവിതം എന്നത് യാതൊരു ഉറപ്പുമില്ലാത്തതാണെന്നാണ് നവാസ് വിഡിയോയില്‍ പറയുന്നത്. ഇന്ന് ഇവിടെയുണ്ടെന്ന് കരുതി നാളെ ഇവിടെ ഉണ്ടാകണമെന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്.
അദ്ദേഹത്തിന്റെ വാക്കുകള്‍ പോലെ തന്നെ യാതൊരു പ്രവചനങ്ങള്‍ക്കും സാധ്യത നല്‍കാതെയാണ് മരണം നവാസിനെയും കൊണ്ട് പോയതെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.
''ഇപ്പോള്‍ ഞാന്‍ ഇവിടെ ഇരിപ്പുണ്ട്. നാളെ ഇവിടെയുണ്ടാകുമോ എന്ന് ഉറപ്പില്ല. ഈ നിമിഷം ഞാന്‍ എന്റെ വീട്ടിലേക്ക് എത്തുമോ എന്ന് ഉറപ്പില്ലാത്ത അത്ര നിസ്സഹായരാണ് മനുഷ്യര്‍.
അതിനൊക്കെയുള്ള അവസരമല്ലേ നമുക്ക് തന്നിട്ടുള്ളൂ. നമ്മള്‍ ഒരു ശക്തിയില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍, നാളെ നേരം വെളുത്തൂന്നുണ്ടെങ്കില്‍ വെളുത്തൂവെന്ന് പറയാം.
മറ്റൊന്നും നമ്മുടെ നിയന്ത്രണത്തിലല്ല. കാരണം നമ്മള്‍ സംസാരിക്കുന്നുണ്ട്. ഞാന്‍ തിരിച്ച് വീടെത്തും എന്ന് എനിക്ക് യാതൊരു ഉറപ്പുമില്ല. നമുക്ക് ഇന്ന് കാണാം എന്ന് ഞാന്‍ ഇന്നലെ പറഞ്ഞു.
പക്ഷെ ഇന്ന് കാണാന്‍ പറ്റൂന്ന് യാതൊരു ഗ്യാരണ്ടിയും എനിക്കുണ്ടായിരുന്നില്ല. അപ്പോള്‍ അത്രയേയുള്ളൂ നമ്മള്‍'' എന്നാണ് നവാസ് വിഡിയോയില്‍ പറയുന്നത്.