തിരുവൈരാണിക്കുളം മഹാദേവക്ഷേത്ര നടതുറപ്പ് മഹോത്സവത്തിന് വിപുലമായ ഒരുക്കങ്ങൾ

ദർശനത്തിനായി ഇത്തവണയും വെർച്വൽ ക്യൂ ബുക്കിങ് സൗകര്യം ഏർപ്പെടുത്തി. ശ്രീമൂലം പാലത്തിന്റെയും അനുബന്ധ റോഡുകളുടെയും അറ്റകുറ്റപ്പണി പൂർത്തീകരിക്കും. 

New Update
Untitled design(123)

കാലടി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്ര നടതുറപ്പ് മഹോത്സവത്തിന് വിപുലമായ ഒരുക്കങ്ങൾ. ജനുവരി രണ്ടുമുതൽ 13 വരെയാണ് ഉത്സവം.

Advertisment

ദർശനത്തിനായി ഇത്തവണയും വെർച്വൽ ക്യൂ ബുക്കിങ് സൗകര്യം ഏർപ്പെടുത്തി. ശ്രീമൂലം പാലത്തിന്റെയും അനുബന്ധ റോഡുകളുടെയും അറ്റകുറ്റപ്പണി പൂർത്തീകരിക്കും. 


തെരുവുവിളക്കുകൾ പ്രവർത്തനക്ഷമമാക്കും. കെഎസ്ആർടിസി പുലർച്ചെ നാലുമുതൽ പ്രത്യേക സർവീസ്‌ നടത്തും. 24 മണിക്കൂറും കുടിവെള്ളം ഉറപ്പാക്കും. സമ്പൂർണ ഹരിതചട്ടം പാലിക്കും.


മുന്നൊരുക്കങ്ങൾ വിലയിരുത്താൻ അൻവർ സാദത്ത് എംഎൽഎ, കലക്ടർ ജി പ്രിയങ്ക എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്നു. 

അഡീഷണൽ ജില്ലാ മജിസ്ട്രേട്ട്‌ വിനോദ് രാജ്, എഎസ്‌പി ഹർദിക് മീണ, ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് എ മോഹൻകുമാർ, സെക്രട്ടറി എ എൻ മോഹനൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Advertisment