New Update
/sathyam/media/media_files/2025/03/04/CI8sL9cv3yfDEIQbtNvY.jpg)
തിരുവനന്തപുരം: കല്ലമ്പലത്ത് വെച്ച് ഗോവയില്‍ നിന്നും മദ്യശേഖരവുമായി എത്തിയ യുവാവ് എക്‌സൈസിന്റെ പിടിയിലായി. ഗോവയില്‍ നിന്നും മദ്യശേഖരവുമായി ട്രെയിന്‍ മാര്‍ഗ്ഗം കൊല്ലത്ത് എത്തിച്ച് യുവാവ്.
Advertisment
അത് അവിടെ നിന്ന് കെ എസ് ആര്‍ ടി സി ബസ്സില്‍ കല്ലമ്പലത്ത് എത്തിച്ചപ്പോഴായിരുന്നു യുവാവിനെ എക്‌സൈസ് പിടികൂടിയത്.
കല്ലമ്പലം ഞാറയില്‍കോണം സ്വദേശിയായ കെ കെ നിവാസില്‍ നിഷാദ് (45) ആണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കല്ലമ്പലത്ത് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് യുവാവില്‍ നിന്നും 11 ലിറ്റര്‍ ഗോവന്‍ നിര്‍മ്മിത മദ്യശേഖരം പിടികൂടിയത്.
അറസ്റ്റ് ചെയ്ത പ്രതിയെ വര്‍ക്കല കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.