തിരുവനന്തപുരം കല്ലറയിൽ കാട്ടുപന്നി കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് പരുക്ക്

New Update
New-Project-78-1

തിരുവനന്തപുരം: കല്ലറയിൽ കാട്ടുപന്നി കുറുകെ ചാടി ഓട്ടോ റിക്ഷ മറിഞ്ഞ് ഓട്ടോ ഡ്രൈവർക്ക് തലയ്ക്ക് പരുക്കേറ്റു. കല്ലറ – തെങ്ങും കോട് സ്വദേശി അഖിൽ രാജിനാണ് പരുക്കേറ്റത്. 

Advertisment

തറട്ട ഹോസ്പിറ്റൽ റോഡിൽ വച്ച് രാത്രി 9.15 നാണ് അപകടം നടന്നത്. തറട്ടയിൽ നിന്നും ഓട്ടം പോയി തിരികെ വരുന്ന വഴിയിൽ റോഡിന് കുറുകെ പാഞ്ഞ കാട്ടുപന്നി ഓട്ടോയിൽ ഇടിച്ച് വാഹനം മറിയുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ കാട്ടുപന്നി ചത്തു. നാട്ടുകാരാണ് ഓടിയെത്തി ഓട്ടോക്കടിയിൽപെട്ട അഖിൽ രാജിനെ വാഹനം ഉയർത്തിമാറ്റി രക്ഷിച്ചത്. അഖിൽ രാജിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Advertisment