കല്ലറ: കല്ലറ എസ്.എം.വി. എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ ശതാബ്ദി ആഘോഷങ്ങള്‍ 10,11, 12 തീയതികളില്‍ നടക്കും.
10 ന് വെള്ളിയാഴ്ച്ച രാവിലെ ഒന്‍പതിന് ശാരദാക്ഷേത്രാങ്കണത്തില്‍ നിന്ന് ആരംഭിക്കുന്ന വിളംബരഘോഷയാത്ര കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിതോട്ടുങ്കല്‍ ഫ്‌ളാഗ് ഓഫ്‌ചെയ്യും.
വൈക്കം താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ ചെയര്‍മാന്‍ പി.ജി.എം.നായര്‍, വൈസ് ചെയര്‍മാന്‍ പി.വേണുഗോപാല്‍, സെക്രട്ടറി അഖില്‍.ആര്‍.നായര്‍, തുടങ്ങിയവര്‍ പങ്കെടുക്കും.
11.30-ന് മെഗാതിരുവാതിര, 11-ന് ഗുരുവന്ദനം, രാവിലെ ഒന്‍പതിന് പതാക ഉയര്‍ത്തല്‍, തുടര്‍ന്ന് ഗുരുപൂജ,തുടര്‍ന്ന നടക്കുന്ന പൊതുസമ്മേളനം അഡ്വ.മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
വൈക്കം താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ ചെയര്‍മാന്‍ പി.ജി.എം.നായര്‍ അധ്യക്ഷത വഹിക്കും. പ്രൊഫ,സരിതഅയ്യര്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് പൂര്‍വ്വകാല അധ്യാപകര്‍ മറുപടി പ്രസംഗം നടത്തും. ഉച്ചക്ക് 1.30 മുതല്‍ ഫ്യൂഷന്‍.
12-ന് രാവിലെ 10-മുതല്‍ കുട്ടികളുടെ പരിപാടികള്‍.ഉച്ചക്ക് രണ്ടിന് ചേരുന്ന സമാപനസമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എസ്.മനു ഉദ്ഘാടനം ചെയ്യും.
വൈക്കം താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ ചെയര്‍മാന്‍ പി.ജി.എം.നായര്‍ അധ്യക്ഷത വഹിക്കും.
എന്‍.എസ്.എസ്.സ്‌ക്കൂള്‍സ് ജനറല്‍ മാനേജര്‍ അഡ്വ.റ്റി.ജി.ജയകുമാര്‍ മുഖ്യപ്രഭാഷണവും എന്‍ഡോവ്‌മെന്റ് വിതരണവും നിര്‍വ്വഹിക്കും. കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിതോട്ടുങ്കല്‍ സംസ്ഥാനതല വിജയികള്‍ക്കുള്ള അവാര്‍ഡുദാനം നിര്‍വ്വഹിക്കും.
വൈക്കം താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ വൈസ് ചെയര്‍മാന്‍ പി.വേണുഗോപാല്‍ എന്‍ഡോവ്‌മെന്റ് വിതരണം നിര്‍വ്വഹിക്കും.