സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം; കണ്ണൂരും കോഴിക്കോടും തമ്മിൽ ഒറ്റ പോയിന്റ് വ്യത്യാസം

New Update
h

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കിരീട പോരാട്ടം കനത്തു. കണ്ണൂരും കോഴിക്കോടും തമ്മിൽ ഒറ്റ പോയിന്റ് വ്യത്യാസത്തിൽ മത്സരം ഇഞ്ചോടിഞ്ച്. നിലവിൽ കണ്ണൂരിന് 872 പോയിന്റും കോഴിക്കോടിനു 871 പോയിന്റുമാണ് നിലവിൽ. 865 പോയിന്റുമായി പാലക്കാട് 865 പോയിന്റുമായി മൂന്നാം സ്ഥാനത്ത്. 

Advertisment

ഹൈസ്കൂൾ വിഭാ​ഗം ഭരതനാട്യം, നാടകം, ഹയർ സെക്കൻഡറി വിഭാ​ഗം കേരള നടനം, നാടോടി നൃത്തം, കോൽക്കളി, വട്ടപ്പാട്ട്, സംഘ നൃത്തം അക്കമുള്ളവയായിരുന്നു ഇന്നത്തെ പ്രധാന മത്സരങ്ങൾ. 

അതിനിടെ വൃന്ദവാ​ദ്യ വേദിയിൽ ആവശ്യമായ ശബ്ദ സംവിധാനങ്ങൾ ഇല്ലാത്തത് പ്രതിഷേധത്തിനു ഇടയാക്കി. വേദി മാറ്റിയാണ് മത്സരം നടത്തിയത്. 

Advertisment