/sathyam/media/media_files/CA2NbiJPC4R96oGyKvXI.jpg)
കൊ​ല്ലം: അ​റു​പ​ത്തി​ര​ണ്ടാ​മ​ത് സം​സ്ഥാ​ന സ്​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ സ്വ​ര്‍​ണ​ക്ക​പ്പ് ക​ണ്ണൂ​രി​ന്. ഇ​ഞ്ചോ​ടി​ഞ്ച് മ​ത്സ​ര​ത്തി​ല്‍ കോ​ഴി​ക്കോ​ടി​നെ പി​ന്ത​ള്ളിയാ​ണ് ക​ണ്ണൂ​ര്‍ മു​ന്നി​ല്‍ എ​ത്തി​യ​ത്. 952 പോ​യിന്‍റാണ് ക​ണ്ണൂ​രി​ന്. 949 പോ​യിന്‍റാണ് കോ​ഴി​ക്കോ​ടി​ന്.
23 വര്‍ഷത്തിനുശേഷമാണ് 117.5 പ​വ​ന്‍ സ്വ​ര്‍​ണ​ക്ക​പ്പി​ല്‍ കണ്ണൂര്‍ വീണ്ടും മുത്തമിടുന്നത്. ഇത് നാലാം തവണയാണ് ജില്ലയുടെ കിരീടനേട്ടം.
ആ​വേ​ശ​ക​ര​മാ​യ മ​ത്​സ​ര​ത്തി​ല്‍ 938 പോ​യിന്‍റു​ക​ളു​മാ​യി പാ​ല​ക്കാ​ട് മൂ​ന്നാംസ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. 925 പോ​യി​ന്‍റു​ക​ളു​മാ​യി തൃ​ശൂ​ർ നാ​ലാ​മ​തും 913 പോയിന്‍റുമായി മലപ്പുറം അഞ്ചാമതും 910 പോ​യി​ന്‍റു​ക​ളു​മാ​യി ആതിഥേയരായ കൊല്ലം ആറാംസ്ഥാനത്തും എത്തി.
എ​റ​ണാ​കു​ളം (899), തിരുവനന്തപുരം (870), ആ​ല​പ്പു​ഴ (852), കാ​സ​ർ​ഗോ​ഡ് (846), കോ​ട്ട​യം (837), വ​യ​നാ​ട് (818), പ​ത്ത​നം​തി​ട്ട (774), ഇ​ടു​ക്കി (730) എ​ന്നി​ങ്ങ​നെ​യാ​ണ് പോ​യി​ന്‍റ് നി​ല.
സ്‌കൂള്‍ തലത്തില്‍ മുന്നില്‍ ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം ഹയർസെക്കൻഡറിയാണ് (249 പോയിന്‍റ് ). തിരുവനന്തപുരം വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറി സ്കൂളാണ് രണ്ടാം സ്ഥാനത്ത് (116 പോയിന്‍റ്).
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us