ക​ലൂ​ർ സ്‌​റ്റേ​ഡി​യ​ത്തി​ലെ കൂ​റ്റ​ൻ​ഗേ​റ്റ് ത​ക​ർ​ന്നു​വീ​ണു; അ​പ​ക​ടം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്

New Update
1000498241

കൊ​ച്ചി: ക​ലൂ​ർ സ്‌​റ്റേ​ഡി​യ​ത്തി​ന്‍റെ പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ൽ സ്ഥാ​പി​ച്ച കൂ​റ്റ​ൻ ഗേ​റ്റ് ത​ക​ർ​ന്നു വീ​ണു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യ്ക്കു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. സ്‌​റ്റേ​ഡി​യ​ത്തി​ൽ നി​ന്ന് മെ​ട്രോ സ്റ്റേ​ഷ​നി​ലേ​ക്ക് വ​രു​ന്ന ഭാ​ഗ​ത്തെ ഗേ​റ്റു​ക​ളി​ലൊ​ന്നാ​ണു ത​ക​ർ​ന്നു വീ​ണ​ത്.

Advertisment

ഗേ​റ്റ് ത​ക​ർ​ന്നു വീ​ഴു​മ്പോ​ൾ സ​മീ​പ​ത്തു കൂ​ടി ഒ​രു ഓ​ട്ടോ​റി​ക്ഷ​യെ​ത്തി​യെ​ങ്കി​ലും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്ന് സ്റ്റേ​ഡി​യ​ത്തി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ​ത്തി ഇ​വി​ടെ ബാ​രി​ക്കേ​ഡ് സ്ഥാ​പി​ച്ചു. ഗേ​റ്റ് റോ​ഡി​ൽ നി​ന്ന് മാ​റ്റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഭാ​രം മൂ​ലം അ​ന​ക്കാ​ൻ പോ​ലും ക​ഴി​ഞ്ഞി​ല്ല.

ഗേ​റ്റ് ഇ​പ്പോ​ഴും വീ​ണി​ട​ത്തു ത​ന്നെ കി​ട​ക്കു​ക​യാ​ണ്. ‌സ്റ്റേ​ഡി​യം ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബാ​ന​ർ​ജി റോ​ഡി​ൽ നി​ന്നു സ്‌​റ്റേ​ഡി​യ​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്നി​ട​ത്താ​ണു പു​തി​യ ഗേ​റ്റു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​രു ഭാ​ഗ​ങ്ങ​ളി​ലും ര​ണ്ടു പാ​ളി​ക​ൾ വീ​ത​മു​ള്ള കൂ​റ്റ​ൻ ഗേ​റ്റു​ക​ളാ​ണ് ഇ​വി​ടെ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.

Advertisment