/sathyam/media/media_files/2026/01/21/img21-2026-01-21-23-44-59.png)
കൽപറ്റ : ബ്രഹ്മഗിരി സൊസൈറ്റിയുടെ നടത്തിപ്പ് ചോദ്യം ചെയ്ത് ബിജെപി രം​ഗത്ത്. കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള സാമ്പത്തിക ക്രമക്കേടുകൾ നടത്താൻ വേണ്ടിയും , വ്യാപകമായ പണമിടപാട് നടത്താൻ വേണ്ടിയുമാണ് ഇല്ലാത്ത ലൈസൻസ് ഉണ്ടെന്ന് വരുത്തി തീർത്ത് പണമുള്ളവനേയും, ഇല്ലാത്തവനേയും സ്വദേശത്തുള്ളവനേയും, വിദേശത്തുള്ളവനേയും, സഹകരണ സ്ഥാപനങ്ങളേയും, സർക്കാറിനേയും ഒരുപോലെ പറ്റിച്ചത്.
ചാക്കിൽ പണം കൊടുത്തു വിട്ടവനേയും, കൊണ്ടുവന്നവനേയും, കള്ളപ്പണം വെളുപ്പിച്ച ബാങ്കിലെ ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി വയനാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ പറഞ്ഞു.
ഇ ഡി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂണിയൻ ബാങ്കിലേക്ക് മാർച്ച് നടത്തുമെന്നും പ്രശാന്ത് മലവയൽ പറഞ്ഞു.
സി പി എം സംസ്ഥാന നേതൃത്വം ഒരുമിച്ച് ചേർന്ന് ആലോചിച്ച് രൂപീകരിച്ച ആഗോള തട്ടിപ്പ് കമ്പനിയാണ് ബ്രഹ്മഗിരി സൊസൈറ്റി. ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനിയുടെ പേരിൽ ആരിൽ നിന്നും പണം പിരിക്കാൻ നിയമപരമായി അധികാരമില്ലെന്നിരിക്കെ കോടികൾ സമാഹരിച്ചതും വകമാറ്റി ചിലവഴിച്ചതും ആസൂത്രിതമായാണ്.
സാധാരണക്കാർ അംഗങ്ങളായ കുടുംബശ്രീ കളിൽ നിന്നടക്കം പിരിച്ച പണം ദുരുപയോഗം ചെയ്തത് സി പി എമ്മിൻ്റെ ജില്ലയിലെ പ്രധാന നേതാക്കളാണ് കമ്പനി തകർന്ന് തരിപ്പണമായിട്ടും തുടർന്ന് പ്രവർത്തിക്കുമെന്ന മോഹന വാഗ്ദാനങ്ങൾ നൽകി ഇപ്പോഴും നിക്ഷേപകരെ വഞ്ചിക്കുന്നത്.
പതിമൂന്നേക്കർ വയൽഭുമില്ലാതെ മറ്റൊന്നും ബ്രഹ്മഗിരി സൊസൈറ്റിക്ക് സ്വന്തമായില്ല, ഇത് പണയപ്പെടുത്തിയാലോ, വിറ്റാലോ ജീവനക്കാരിൽ നിന്ന് പിരിച്ചെടുത്ത പണം പോലും തിരിച്ച് നൽകാൻ സാധിക്കില്ലെന്നിരിക്കെ നിക്ഷേപകരെ വീണ്ടും വീണ്ടും വഞ്ചിച്ചുകൊണ്ടിരിക്കുകയാണ് സി.പി.എം നേതൃത്വം എന്നും അദ്ദേഹം ആരോപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us