/sathyam/media/media_files/2025/01/11/Bn5tPEpx8B4kE4iINqHS.jpg)
കൽപ്പറ്റ: വയനാട് പനമരം പൊലീസ് സ്റ്റേഷന് മുന്നിൽ യുവതികളുടെ പ്രതിഷേധം. പരാതിയുമായി വന്നപ്പോൾ പൊലീസ് ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നും പനമരം സിഐ തെറി വിളിച്ചെന്നുമാണ് ആരോപണം.
മാത്തൂർ സ്വദേശികളായ രണ്ട് യുവതികളാണ് പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കുന്നത്. തങ്ങളെ മോശക്കാരായി വരുത്തി തീർക്കാൻ ശ്രമിച്ചുവെന്നും യുവതികൾ ആരോപിക്കുന്നു.
ഒരു സംഘം ആളുകൾ വീട് ആക്രമിച്ചു എന്ന പരാതിയുമായാണ് യുവതികൾ പനമരം പൊലീസ് സ്റ്റേഷനിൽ എത്തിയത്. പരാതിയിൽ കേസെടുക്കാൻ പൊലീസ് തയ്യാറായില്ല.
കൂടാതെ അവിടെ വെച്ച് പൊലീസ് മോശമായി പെരുമാറുകയും ചെയ്തു. 8 ദിവസമായി പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങിയിട്ടും കേസെടുത്തിട്ടില്ലെന്നാണ് യുവതികൾ ആക്ഷേപം ഉന്നയിക്കുന്നത്.
`പനമരം സിഐ തെറി വിളിച്ചു. മോശമായി പെരുമാറി'. പനമരം പൊലീസ് സ്റ്റേഷന് മുന്നിൽ യുവതികളുടെ പ്രതിഷേധംഅതേസമയം, യുവതികൾ ഉന്നയിക്കുന്ന ആരോപണം പനമരം പൊലീസ് നിഷേധിച്ചു. പരാതി പരിഹരിക്കാനാണ് ശ്രമിച്ചത്. അതിനാലാണ് കേസെടുക്കാൻ വൈകിയതെന്നും മോശമായി പെരുമാറിയിട്ടില്ലെന്നും പനമരം പൊലീസ് അറിയിച്ചു.