New Update
/sathyam/media/media_files/2025/01/01/K0lFOId399iRoJs5jhsy.jpg)
കൽപറ്റ: വയനാട് മുണ്ടക്കൈ പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭ ഇന്ന് അന്തിമ രൂപരേഖ നൽകും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ തയ്യാറാക്കയ മാസ്റ്റർ പ്ലാനിനാണ് അംഗീകാരം നൽകുന്നത്. ആയിരം ചതുരശ്ര അടിയിൽ ഒറ്റനിലയുള്ള വീടുകൾ രണ്ട് ടൗൺഷിപ്പുകളിലായി നിർമ്മിക്കാനാണ് ലക്ഷ്യം വെക്കുന്നത്.
Advertisment
750 കോടി രൂപയുടെ ചെലവാണ് ഇതിനായി പ്രതീക്ഷിക്കുന്നത്. കിഫ്ബി ആണ് വീടുകളുടെ ഡിസൈൻ തയ്യാറാക്കിയിരിക്കുന്നത്. നിർമ്മാണത്തിന്റെ ചുമതല ആരെ ഏൽപ്പിക്കണമെന്ന കാര്യത്തിലും തീരുമാനം ഉണ്ടാകും.
ഊരാളുങ്കൽ സൊസൈറ്റി അടക്കം സർക്കാരിന്റെ പരിഗണനയിലുണ്ട്. വീടുകളുടെ നിർമ്മാണത്തിന് സഹായം വാഗ്ദാനം നൽകിയ സ്പോൺസർമാരുമായും രാഷ്ട്രീയപാർട്ടികളുമായും മുഖ്യമന്ത്രി ഉച്ചക്ക് നേരിട്ട് ചർച്ച നടത്തും.