റോബിൻ ബസിനു അരലക്ഷം രൂപ പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. നിയമവിരുദ്ധമായി മൾട്ടികളർ ലേസർ ലൈറ്റുകൾ ഘടിപ്പിച്ച് സർവ്വീസ് നടത്തിയതിനാണ് നടപടി

ബസിന്റെ അകത്ത് റിവോൾവിങ് ലൈറ്റുകളും പുറത്ത് എൽഇഡി ലേസർ ലൈറ്റുകളും മറ്റും ഘടിപ്പിച്ചിരുന്നു. നിയമവിരുദ്ധമായി ഘടിപ്പിച്ച ലൈറ്റുകളുടെ എണ്ണം കണക്കാക്കിയാണ് പിഴയിട്ടതെന്നാണ് വിവരം.

New Update
MVD KERALA

കൽപ്പറ്റ: നിയമവിരുദ്ധമായി മൾട്ടികളർ ലേസർ ലൈറ്റുകൾ ഘടിപ്പിച്ച് സർവ്വീസ് നടത്തിയ ടൂറിസ്റ്റ് ബസിന്  പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. കൊല്ലം രജിസ്‌ട്രേഷനിലുള്ള റോബിൻ ബസിനാണ് അരലക്ഷം രൂപ പിഴയിട്ടിരിക്കുന്നത്.

Advertisment

മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം  ബത്തേരിയിൽ വെച്ചാണ് പിഴയിട്ടത്. തിരുവല്ല ഭാഗത്ത് നിന്നും മൈസൂരുവിലേക്ക് പോകുന്നതിനിടെയാണ് സംഭവം. 

ബസിന്റെ അകത്ത് റിവോൾവിങ് ലൈറ്റുകളും പുറത്ത് എൽഇഡി ലേസർ ലൈറ്റുകളും മറ്റും ഘടിപ്പിച്ചിരുന്നു. നിയമവിരുദ്ധമായി ഘടിപ്പിച്ച ലൈറ്റുകളുടെ എണ്ണം കണക്കാക്കിയാണ് പിഴയിട്ടതെന്നാണ് വിവരം. എൻഫോഴ്‌സ്‌മെന്റ് വിഭാഗം എവിഐ പി എസ് ശ്രീജിത്തിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Advertisment