ഡ്രൈ‍ ഡേയിൽ ആവശ്യക്കാര്‍ക്ക് മദ്യം. വിൽപ്പനക്കാരനെ കയ്യോടെ പൊക്കി എക്‌സൈ സംഘം

ബിവറേജസ് കോര്‍പറേഷന് കീഴിലുള്ള മദ്യ വിൽപന ഔട്ട്‌ലെറ്റുകള്‍ തുടങ്ങിയവ അടച്ചിടുന്ന ദിവസങ്ങളില്‍ ആയിരുന്നു രാമകൃഷ്ണന്റെ അനധികൃത മദ്യ വില്‍പ്പന.

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update
kerala exice

കൽപ്പറ്റ: ഡ്രൈ‍ ഡേയിൽ ആവശ്യക്കാര്‍ക്ക് മദ്യം എത്തിച്ചു നല്‍കിയിരുന്നയാളെ എക്‌സൈ അറസ്റ്റ് ചെയ്തു. പേര്യ പുക്കോട് - ചപ്പാരം  പുതിയ വീട്ടില്‍ പി.ജി. രാമകൃഷ്ണന്‍ (45) ആണ് പിടിയിലായത്.

Advertisment

ബിവറേജസ് കോര്‍പറേഷന് കീഴിലുള്ള മദ്യ വിൽപന ഔട്ട്‌ലെറ്റുകള്‍ തുടങ്ങിയവ അടച്ചിടുന്ന ദിവസങ്ങളില്‍ ആയിരുന്നു രാമകൃഷ്ണന്റെ അനധികൃത മദ്യ വില്‍പ്പന.


ഇയാളില്‍ നിന്നും വില്‍പ്പനക്കായി സൂക്ഷിച്ച അഞ്ചര ലിറ്റര്‍ മദ്യവും എക്‌സൈസ് സംഘം പിടിച്ചെടുത്തു.


മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ സംഘം പേര്യ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് രാമകൃഷ്ണൻ പിടിയിലായത്. 

നടപടികൾ പൂർത്തിയാക്കി മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്‍ഡ് ചെയ്തു.

Advertisment