വയനാട്ടിൽ 285 ഗ്രാം എം‍ഡിഎംഎ പിടികൂടി. വാഹന പരിശോധനയിലാണ് എംഡിഎം‌എ കണ്ടെത്തിയത്. വാഹനം കസ്റ്റഡിയിലെടുത്ത് പൊലീസ്

19ാം തീയതി ഏഴ് ഗ്രാം എംഡിഎംഎയുമായി പിടിയിലായ ജാബിർ കെ.എം, മുഹമ്മദ്‌ കുഞ്ഞി എന്നിവരുടെ വാഹനത്തിൽനിന്നാണ് വീണ്ടും മയക്കുമരുന്ന് പിടിച്ചെടുത്തത്.

New Update
57577

കൽപറ്റ: വയനാട് ലഹരിക്കേസിൽ റിമാൻഡിലായ പ്രതികളുടെ വാഹനത്തിൽ നിന്ന് 285 ഗ്രാം എം‍ഡിഎംഎ പിടികൂടി. നേരത്തെ പിടിയിലായ കാസർകോട് സ്വദേശികളെ ചോദ്യം ചെയ്തപ്പോഴാണ് ഇവരുടെ വാഹനത്തിൽ എംഡിഎംഎ ഉള്ളതായി വിവരം ലഭിച്ചത്.

Advertisment

19ാം തീയതി ഏഴ് ഗ്രാം എംഡിഎംഎയുമായി പിടിയിലായ ജാബിർ കെ.എം, മുഹമ്മദ്‌ കുഞ്ഞി എന്നിവരുടെ വാഹനത്തിൽനിന്നാണ് വീണ്ടും മയക്കുമരുന്ന് പിടിച്ചെടുത്തത്.

അന്ന് തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റിൽ നടന്ന വാഹനപരിശോധനയ്ക്കിടെയായിരുന്നു ഇവർ പിടിയിലായത്.

അറസ്റ്റിനു ശേഷം റിമാൻഡിലുള്ള ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ പ്രതികൾ സഞ്ചരിച്ച കെഎൽ 01സിവൈ 6215 എന്ന എന്ന നമ്പരിലുള്ള വാഹനം പരിശോധിച്ചപ്പോഴാണ് കൂടുതൽ എംഡിഎം‌എ കണ്ടെത്തിയത്. ഈ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. 

Advertisment