ഭാര്യയും മകളുമടക്കം കുടുംബത്തിലെ നാലു പേരെ കൊലപ്പെടുത്തി. പ്രതിയെ വയനാടിൽ നിന്നും പിടികൂടി

കൂട്ടക്കൊലയ്ക്ക് ശേഷം അതിർത്തി കടന്ന് കേരളത്തിലെത്തിയ ഇയാളെ നാട്ടിൽ വെച്ച് കേരളാ പൊലീസാണ് പിടികൂടിയത്.

New Update
KARNADAKA MURDER CASE

കൽപ്പറ്റ: ഭാര്യയും മകളുമടക്കം കുടുംബത്തിലെ നാലു പേരെ കർണാടകത്തിൽ വച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ വയനാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

Advertisment

തിരുനെല്ലി അത്തിമല സ്വദേശി ഗിരീഷിനെയാണ് തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.


കർണാടക പൊന്നംപേട്ട സ്വദേശിയായ ഭാര്യ നാഗി (34), മകൾ കാവേരി (അഞ്ച്), ഭാര്യാ പിതാവ് കരിയൻ (70), ഭാര്യയുടെ അമ്മ ഗൗരി (65) എന്നിവരെയാണ് ഗിരീഷ് കൊലപ്പെടുത്തിയത്.


കൂട്ടക്കൊലയ്ക്ക് ശേഷം അതിർത്തി കടന്ന് കേരളത്തിലെത്തിയ ഇയാളെ നാട്ടിൽ വെച്ച് കേരളാ പൊലീസാണ് പിടികൂടിയത്.

തുടർന്ന് കർണാടക പൊലീസിന് കൈമാറി. കൊലപാതകത്തിൻ്റെ കാരണം വ്യക്തമല്ല. കേസിൽ കർണാടക പൊലീസാണ് തുടരന്വേഷണം നടത്തുക.

Advertisment