മുത്തങ്ങ ചെക്‌പോസ്റ്റില്‍ 3495 കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

സംഭവത്തില്‍ വയനാട് വാളാട് സ്വദേശി സഫീര്‍ എക്‌സൈസ് കസ്റ്റഡിയിലെടുത്തു.

New Update
Muthamga

കല്‍പ്പറ്റ: വയനാട്ടില്‍ ലോറിയില്‍ കടത്തിയ നിരോധിത പുകയില ഉത്പന്നങ്ങളുടെ വന്‍ ശേഖരം പിടികൂടി.

Advertisment

 3495 കിലോ പുകയില ഉത്പന്നങ്ങളാണ് എക്‌സൈസ് പിടിച്ചെടുത്തത്. മുത്തങ്ങ ചെക്‌പോസ്റ്റില്‍ ഇന്നലെ രാത്രിയാണ് പരിശോധനയ്ക്കിടെ വന്‍തോതില്‍ പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.

സംഭവത്തില്‍ വയനാട് വാളാട് സ്വദേശി സഫീര്‍ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. ലോറിയില്‍ 200 ഓളം ചാക്കുകളാണ് ഉണ്ടായിരുന്നത്.

 ബിയര്‍ വെയ്സ്റ്റിനടിയില്‍ അതിവിദഗ്ധമായി ഒളിപ്പിച്ചാണ് പുകയില ഉത്പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ചത്

Advertisment