സ്കൂൾവിട്ട് വരികയായിരുന്ന കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. 23കാരന് 6 വർഷം തടവ്

ഇന്ത്യൻ ശിക്ഷ നിയമം, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരമുള്ളതാണ് വിധി.

New Update
court

 കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിനെ ശിക്ഷിച്ച് കോടതി.

Advertisment

കമ്പളക്കാട് പൊലീസ് സ്‌റ്റേഷൻ പരിധിയിലെ കണിയാമ്പറ്റ ചിറ്റൂർ ഉന്നതിയിലെ സിജിത്ത് എന്ന ചാമൂട്ടൻ(23) നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ. കൃഷ്ണകുമാർ ആറ് വർഷവും ഒരു മാസവും തടവും 12000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.

ഇന്ത്യൻ ശിക്ഷ നിയമം, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരമുള്ളതാണ് വിധി.

2023 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം. സ്‌കൂൾ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പ്രായപൂർത്തിയാവാത്ത കുട്ടിയെ വഴിയിൽ തടഞ്ഞ് ലൈംഗികാതിക്രമ ശ്രമം നടത്തുകയും കുട്ടി എതിർത്തപ്പോൾ മുഖത്തടിക്കുകയും ചെയ്യുകയായിരുന്നു.

അന്നത്തെ കമ്പളക്കാട് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന എസ്. അനൂപ് ആണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

സീനിയർ സിവിൽ പൊലീസ് ഓഫീസർ അജു തോമസ് അന്വേഷണ സഹായി ആയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. ബബിത ഹാജരായി.

Advertisment