/sathyam/media/media_files/2025/09/26/9b4959a2-6a28-4963-8586-65ceee2e4b33-2025-09-26-22-22-10.jpg)
തൃശൂർ:സിനിമയും സംസ്‌കാരവും പാരമ്പര്യവും ഇഴചേര്‍ന്ന് തൃശൂരില്‍ കല്യാണരാമന്‍ കുടുംബത്തിന്‍റെ വാര്‍ഷിക നവരാത്രി ആഘോഷങ്ങള്‍. ബോളിവുഡില്‍നിന്നും ദക്ഷിണേന്ത്യന്‍ സിനിമരംഗത്തുനിന്നുമുള്ള പ്രമുഖര്‍ നവരാത്രി ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തി.
പാലാഴി മഥനത്തിന്‍റെ ഐതിഹാസിക കഥ അനുസ്‌മരിച്ചു കൊണ്ടാണ് കല്യാണരാമൻ വസതിയിൽ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.
/filters:format(webp)/sathyam/media/media_files/2025/09/26/9d922ed8-a799-4f07-acd9-14294dfa6fe0-2025-09-26-22-22-10.jpg)
സന്തുലനം, പരിവർത്തനം, ദിവ്യബോധം എന്നിവയുടെ പ്രപഞ്ചശക്തിയായ ശിവഭഗവാനെ പ്രകീർത്തിക്കുന്ന വിധത്തിലുള്ള കൈലാസ പർവതത്തിന്‍റെയും പവിത്രമായ ശിവലിംഗത്തിന്‍റെയും ഗംഭീരമായ പുനർനിർമ്മാണമായിരുന്നു ഈ വര്‍ഷത്തെ ആഘോഷങ്ങളുടെ കാതൽ.
ഏഴ് മാതൃഭാവങ്ങളിലുള്ള ദേവിമാരായ സപ്‌തമാതാക്കളുടെ ചിത്രീകരണവും ഒരുക്കിയിരുന്നു. അന്ധകാസുരനെ പരാജയപ്പെടുത്തുവാനായി ജന്മമെടുത്തു എന്ന് വിശ്വസിക്കപ്പെടുന്ന ഉഗ്രവും രക്ഷാകരവുമായ ഈ രൂപങ്ങൾ സംരക്ഷണവും സമൃദ്ധിയും ആത്മീയ ഉന്നതിയും നൽകുന്നവയായി കരുതി ആരാധിക്കപ്പെടുന്നു.
/filters:format(webp)/sathyam/media/media_files/2025/09/26/4f79ca48-b258-4174-b45f-ea81c124bbd0-2025-09-26-22-22-10.jpg)
ഇവയെല്ലാം ചേർന്ന് പരിവർത്തനത്തിന്‍റെ സാരാംശവും ധർമ്മത്തിന്‍റെ വിജയവും ദൈവിക പുരുഷനും സ്ത്രീയും തമ്മിലുള്ള വിശുദ്ധമായ ബന്ധവും എല്ലാം ഒന്നിച്ച് പകർത്തിയിരിക്കുന്നു. നവരാത്രി ആഘോഷത്തിന്‍റെ ഒരു പ്രധാന ആകർഷണം പരമ്പരാഗത ബൊമ്മക്കൊലു ആയിരുന്നു.
/filters:format(webp)/sathyam/media/media_files/2025/09/26/6cfc9823-8323-4d42-b62a-247fab8ef810-2025-09-26-22-22-10.jpg)
ദിവ്യത്വത്തെയും ദൈനംദിന ജീവിതത്തെയും പ്രതിഫലിപ്പിക്കുന്നതിനായി ശ്രദ്ധാപൂർവ്വം ക്രമീകരിച്ച പാവകളുടെയും ചെറുപ്രതിമകളുടെയും ഊർജ്ജസ്വലവും പല തട്ടുകളിലുള്ളതുമായ ഒരു പ്രദർശനമാണ് ഇത്. ദക്ഷിണേന്ത്യൻ വീടുകളിലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ഏറെ പ്രചാരത്തിലുള്ള ഒരു ആചാരമാണ് ബൊമ്മക്കൊലു.
/filters:format(webp)/sathyam/media/media_files/2025/09/26/a9ab05ae-c551-491f-8007-beed10ae0a61-2025-09-26-22-22-10.jpg)
കല്യാണരാമൻ കുടുംബത്തിലെ ബൊമ്മക്കൊലുവിൽ പുരാണ കഥകൾ, ദൈനംദിന ജീവിതത്തിലെ രംഗങ്ങൾ, സരസ്വതി, പാർവതി, ലക്ഷ്‌മി എന്നീ ദേവതകളുടെ ദിവ്യ സാന്നിധ്യം എന്നിവയാണ് ചിത്രീകരിച്ചിരുന്നത്. അതിഥികളെ സ്വീകരിച്ചതിനൊപ്പം ബൊമ്മക്കൊലുവിനു പിന്നിലെ കഥകളും അവർക്കായി വിവരിച്ചു നൽകിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us