/sathyam/media/media_files/2025/03/20/oJUtv2OeT7xPlfbBBg8L.jpg)
കൊച്ചി: അക്ഷയ തൃതീയയ്ക്ക് ഉപഭോക്താക്കൾക്ക് സ്വർണ, വെള്ളി നാണയങ്ങൾ എത്തിക്കാൻ മുൻനിര ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാമാർട്ട് കല്യാൺ ജൂവലേഴ്‌സുമായി സഹകരിക്കുന്നു.
അക്ഷയ തൃതീയക്ക് തൊട്ടുമുമ്പ്, ഉപഭോക്താക്കൾക്ക് ഇൻസ്റ്റാമാർട്ടിൽ നേരിട്ട് സർട്ടിഫൈഡ് സ്വർണ, വെള്ളി നാണയങ്ങൾ ഓർഡർ ചെയ്യാനും മിനിറ്റുകൾക്കുള്ളിൽ അവ അവരുടെ വീട്ടിൽ എത്തിക്കാനും കഴിയും. രാജ്യത്തെമ്പാടുമായുള്ള 100നഗരങ്ങളിലെ ഇൻസ്റ്റാമാർട്ട് ഉപയോക്താക്കൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.
പുഷ്പം, അയോധ്യ, ഗണപതി, സ്വസ്തിക്, ലക്ഷ്‌മി ദേവി തുടങ്ങിയ രൂപങ്ങൾ ആലേഖനം ചെയ്‌ത അര ഗ്രാം, 1 ഗ്രാം 24 കാരറ്റ്, ബിഐഎസ് ഹാൾമാർക്ക്‌ഡ് സ്വർണ നാണയങ്ങളും ഗണപതി, ലക്ഷ്‌മി,ഗണേശ ലക്ഷ്‌മി രൂപങ്ങൾ ആലേഖനം ചെയ്‌ത 5 ഗ്രാം, 10 ഗ്രാം, 20 ഗ്രാം സർട്ടിഫൈഡ് 999 പ്യൂവർ വെള്ളി നാണയങ്ങളും ഇൻസ്റ്റാമാർട്ടിലൂടെ ഓർഡർ ചെയ്യാൻ കഴിയും.
അക്ഷയ തൃതീയയ്ക്ക് ശേഷവും കല്യാൺ ജൂവലേഴ്‌സിന്‍റെ സ്വർണ, വെള്ളി നാണയങ്ങൾ ഇൻസ്റ്റാമാർട്ടിൽ ലഭ്യമാകും.