കേരളത്തിൽ ഇപ്പോൾ ജാതിക്കാർഡ് ഇറക്കിയാൽ ആളുകൾ നിശബ്ദരാകുമെന്നും മാനഭയമാണ് കാരണമെന്നും ഇതിൽ പോലീസിന്റെ നിലപാട് സംശയാസ്പദമാണെന്നും അഭിപ്രായം ശക്തമാവുന്നു. നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയയുടെ സ്ഥാപനത്തിൽ നടന്ന തട്ടിപ്പിനെക്കുറിച്ച് റിട്ട.ജസ്റ്റിസ് കമാൽപാഷ പറയുന്നത് ഇങ്ങനെയാണ്
കൊച്ചി : രാഷ്ട്രീയമെന്തുമാകട്ടെ ന്യായം ഇവരുടെ ഭാഗത്താണ് ..അതുകൊണ്ടുതന്നെ ഇവർക്ക് നീതിലഭിക്കേണ്ടതുമാണ് എന്നാണ് ജസ്റ്റിസ് കമാൽ പാഷയുടെ വീഡിയോയിൽ പറയുന്നത് ആ വിഡിയോയിൽ അദ്ദേഹം ഈ വിഷയം കൃത്യമായി ഇഴകീറി യാണ് പരിശോധിച്ചിരിക്കുന്നത്..
Advertisment
അതിങ്ങനെയാണ്....
ദിയ ആ മൂന്നും പെൺകുട്ടികളെയും പൂർണ്ണമായും വിശ്വസിച്ചു..
ആ വിശ്വാസം മുതലെടുത്താണ് അവർ മൂന്നുപേരും ചേർന്ന് 60 ലക്ഷത്തിനുമുകളിൽ അടിച്ചുമാറ്റിയത്.
പണം മൂന്നുപേരും തുല്യമായി ഷെയർ ചെയ്തു..
ഒരാൾ ആ പണത്തിനു സ്വർണ്ണം വാങ്ങി, മറ്റൊരാൾ വീടുവച്ചു, മൂന്നാമത്തെയാൾ കാർ വാങ്ങി..
പിടിക്കപ്പെട്ടപ്പോൾ പണം തിരികെ നൽകാമെന്നു പറഞ്ഞു.. കുറച്ചുതുക തിരികെ നൽകി..
തട്ടിപ്പുനടത്തിയ പണം 69 ലക്ഷം.. സ്വാഭാവികമായും വലിയ തുകയാണ്..
വാദിയെ പ്രതിയാക്കാനും ആടിനെ പട്ടിയാക്കാനും പുദ്ധി ഉപദേശിക്കാൻ ഇവിടെ ആളുകൾക്കാണോ പഞ്ഞം..?
പോരാത്തതിന് ജാതിക്കാർഡും കൂടി ഇറക്കിയാൽ സംഗതി ജോർ...
ഇപ്പോൾ കേരളത്തിൽ ജാതിക്കാർഡിറക്കിയാൽ ആളുകൾ നിശ്ശബ്ദരാകും, മാനഭയമാണ് കാരണം..
ഇതിൽ പോലീസിന്റെ നിലപാടും സംശയാസ്‌പദമാണ്...
ബാങ്ക് ഡീറ്റയിൽസ് , ATM പണം പിൻവലിക്കൽ ഒക്കെ പരി ശോധിച്ചാൽ ഒരു മണിക്കൂർ കൊണ്ട് തെളിയി ക്കാവുന്ന കേസ്..
കേസ് വലിച്ചുനീട്ടുകയാണ്... വാദിയും പ്രതികളും ഇപ്പോൾ പ്രതികളാണ്....
ഇനി ഇതിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടോ എന്നും അറിയേ ണ്ടതാണ്...
ഒരു കാര്യം ഉറപ്പാണ് , സിനിമാരംഗത്തെ ഒരു മാന്യനായാണ് കൃഷ്ണകുമാർ അറിയപ്പെടുന്നത്..
രാഷ്ട്രീയം എന്തുമാകട്ടെ.... വിവാദങ്ങളിലൊന്നും ഉൾപ്പെടാത്ത വ്യക്തിത്വവും നല്ലൊരു കുടുംബനാഥ നുമാണ് അദ്ദേഹം..
ആരെയും വിശ്വസിക്കാൻ കൊള്ളാത്ത ഇക്കാലത്ത് ഗർഭിണിയായ ദിയ ഈ പെൺകുട്ടികളെ പൂർണ്ണമായും വിശ്വസിച്ചതാണ് അവർ ക്കീ ചതി പറ്റിയത്..
ഒരു പെൺകുട്ടി പറഞ്ഞതുകേട്ടില്ലേ ? ഗൾഫിൽ നിന്നും ഭർത്താവ് ഒന്നരയും രണ്ടും ലക്ഷം രൂപ മാസാമാസം അയക്കുന്നുവെന്ന് ?
എന്തൊരു കാലമാണിത് ? എന്തൊരു ലോകമാണിത് ?
ഇതായിരുന്നു ജസ്റ്റിസ് കമാൽ പാഷ പറഞ്ഞതിന്റെ പൊരുൾ.......
കൃഷ്ണകുമാറിന്റെ മകൾക്ക് നീതി ലഭിക്കുന്ന കാര്യം ബുദ്ധിമുട്ടാണ്...
അത്തരം ഒരു സാഹചര്യം ഇന്ന് കേരളത്തിലുണ്ടോ ? എനിക്ക് തോന്നുന്നില്ല...