New Update
/sathyam/media/media_files/2025/11/20/car-accident-kanamala-2025-11-20-14-49-09.jpg)
Listen to this article
0.75x1x1.5x
00:00/ 00:00
എരുമേലി: കണമല അട്ടിവളവിന് സമീപം വീണ്ടും അപകടം. തമിഴ്‌നാട് സ്വദേശികളായ അയ്യപ്പ ഭക്തരുടെ കാറാണ് അപകടത്തില്‍ പെട്ടത്. അഞ്ചു പേരാണ് കാറില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. ആര്‍ക്കും പരിക്കുകള്‍ ഇല്ല.
Advertisment
ദര്‍ശനം കഴിഞ്ഞു മടങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. കാറിന് വേഗം കൂടുതലായിരുന്നതായി നാട്ടുകാര്‍ പറയുന്നു. നിയന്ത്രണം വിട്ട കാര്‍ ഒരു സൈഡി ചെരിഞ്ഞു കടമുറയുടെ സൈഡില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ഇതേ സ്ഥലത്താണ് ബസ് മറിഞ്ഞ് അപകട മുണ്ടായത്.. കാര്‍ണാടക മാണ്ഡ്യ ജില്ലയില്‍ നിന്നു ശബരിമലക്കു പോവുകയായിരുന്ന തീര്‍ഥാടകരാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ആറു പേര്‍ക്കു പരുക്കേറ്റിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us