കറുകച്ചാല്‍: വില്‍പ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മാടപ്പള്ളി ആനത്താറ്റില്‍ വീട്ടില്‍ കെവിന്‍ അലക്‌സ് (30), മാടപ്പള്ളി മാമ്മൂട് ഭാഗത്ത് വലിയപറമ്പില്‍ വീട്ടില്‍ രാഹുല്‍ സുരേന്ദ്രന്‍ (30) എന്നിവരെയാണ് കറുകച്ചാല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കറുകച്ചാല്‍ തകിടിയേല്‍ മാമുണ്ട റോഡിന് സമീപം യുവാക്കള്‍ കഞ്ചാവ് വില്പന നടത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കറുകച്ചാല്‍ പോലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി ഇവര്‍ പിടിയിലായത്.
ഇവരില്‍നിന്നും 3.976 കിലോ കഞ്ചാവ് പോലീസ് കണ്ടെടുക്കുകയും ചെയ്തു. കെവിന്‍ അലക്‌സിന് കറുകച്ചാല്‍, തൃക്കൊടിത്താനം,വയനാട് ജില്ലയിലെ വൈത്തിരി എന്നീ സ്റ്റേഷനുകളിലും രാഹുല്‍ സുരേന്ദ്രന് പാമ്പാടി, തൃക്കൊടിത്താനം എന്നീ സ്റ്റേഷനുകളിലും ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി.