കഞ്ചാവ് കേസിലെ പ്രതിക്ക് ഒരു വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

ഒന്നും രണ്ടും പ്രതികള്‍ 3 കിലോ കഞ്ചാവ് കൈവശം വച്ച് വില്‍പ്പനയ്ക്കായി ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം പൊലീസ് കണ്ടെത്തുകയായിരുന്നു. 

New Update
amrnadth

പാലക്കാട്: പാലക്കാട് കഞ്ചാവ് കേസിലെ പ്രതി അമര്‍നാഥിന് ഒരു വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. 28 മലപ്പുറം സ്വദേശിയായ അമര്‍നാഥിന് (28)നാണ് ശിക്ഷ. പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് സുധീര്‍ ഡേവിഡാണ് ശിക്ഷ വിധിച്ചത്.

Advertisment

ഒന്നും രണ്ടും പ്രതികള്‍ 3 കിലോ കഞ്ചാവ് കൈവശം വച്ച് വില്‍പ്പനയ്ക്കായി ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം പൊലീസ് കണ്ടെത്തുകയായിരുന്നു. 

പ്രോസിക്യൂഷനു വേണ്ടി ശ്രീനാഥ് വേണു ഹാജരായി.  ഈ കേസിലെ രണ്ടാം പ്രതി എറണാകുളം സ്വദേശി റോഷന്‍   ഒളിവില്‍ പോയതിനാല്‍ ഒന്നാം പ്രതി മാത്രമാണ് വിചാരണ നേരിട്ടത്.

Advertisment