New Update
/sathyam/media/media_files/2025/03/01/iSx13fOm9MWEwgDH8nHi.jpeg)
തിരുവനന്തപുരം: ജഗതിയില്‍ രണ്ട് കിലോ കഞ്ചാവുമായി യുവാവ് പൊലീസ് പിടിയില്‍. ആലപ്പുഴ സ്വദേശി അഖിലാണ് പിടിയിലായത്. ജഗതി പാലത്തിന് സമീപം ട്രാഫിക് പൊലീസിന്റെ വാഹന പരിശോധനയിലാണ് നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത സ്‌കൂട്ടറില്‍ വന്ന അഖില്‍ ശ്രദ്ധയില്‍പ്പെട്ടത്.
Advertisment
പിന്നാലെ ഇയാളെ തടഞ്ഞ് നിര്‍ത്താന്‍ പൊലീസ് ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെട്ടു. പിന്നാലെ ഇയാളെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്‌കൂട്ടറിന്റെ ഉള്ളില്‍ സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്. കിള്ളിപ്പാലത്തെ ഒരു ഏജന്റിന് നല്‍കാനാണ് കഞ്ചാവ് എത്തിച്ചതെന്നാണ് അഖിലിന്റെ മൊഴി. അഖിലിനെതിരെ പിടിച്ചുപറി അടക്കമുള്ള മറ്റ് കേസുകളും നിലവിലുണ്ട്.