മാനന്തവാടി: തിരുനെല്ലി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെട്ട ബാവലി ചെക്ക് പോസ്റ്റ് സമീപത്ത് നിന്ന് കഞ്ചാവുമായി യുവാവ് പിടിയിലായി.
തിരുനെല്ലി തോല്‍പ്പെട്ടി ആളൂറിലെ കണ്ണനെ (24) യാണ് തിരുനെല്ലി പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം ബാവലി പൊലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാവുന്നത്.
കര്‍ണാടക ഭാഗത്തു നിന്നും ചെക് പോസ്റ്റ് വഴി നടന്നു പോകവെ പൊലീസിനെ കണ്ട യുവാവ് പരിഭ്രമിക്കുകയായിരുന്നു. തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് ലഹരി മരുന്ന് കണ്ടെടുത്തത്. കയ്യിലുണ്ടായിരുന്ന പൊതിയില്‍ നിന്ന് പതിനാല് ഗ്രാം കഞ്ചാവ് ആണ് കണ്ടെടുത്തത്.