തിരുവനന്തപുരത്ത് അന്യസംസ്ഥാന തൊഴിലാളികളെയും, സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളെയും കേന്ദ്രീകരിച്ച് വില്‍പ്പന. തിരുവനന്തപുരം ബാലരാമപുരം നരുവാമൂട്ടില്‍ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍

തിരുവനന്തപുരം ബാലരാമപുരം നരുവാമൂട്ടില്‍ വന്‍ കഞ്ചാവ് വേട്ട. സംഭവത്തില്‍ രണ്ടു പേര്‍ പിടിയിലായി. നരുവാമൂട് , പാരൂര്‍കുഴി, അത്തിയറ ഭഗവതി ക്ഷേത്രത്തിന് സമീപം വാടക വീട്ടില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്

New Update
arreste

തിരുവനന്തപുരം ബാലരാമപുരം നരുവാമൂട്ടില്‍ വന്‍ കഞ്ചാവ് വേട്ട. സംഭവത്തില്‍ രണ്ടു പേര്‍ പിടിയിലായി. നരുവാമൂട് , പാരൂര്‍കുഴി, അത്തിയറ ഭഗവതി ക്ഷേത്രത്തിന് സമീപം വാടക വീട്ടില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്

Advertisment

വാടക വീട്ടില്‍ നിന്നും കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ വാടക വീട്ടില്‍ താമസിച്ച് വന്നിരുന്ന പ്രാവച്ചമ്പലം, സ്വദേശി റഫീഖ് (31), ഇയാളുടെ അളിയനായ ഷാനവാസ് ( 34) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.



തിരുവനന്തപുരം സിറ്റി ഷാഡോ പോലീസിന് കിട്ടിയ രഹസ്യ വിവരത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. പ്രതികള്‍ വിശാഖ പട്ടണത്ത് നിന്നും 45 കിലോ കഞ്ചാവുമായി രാവിലെ മണക്കാട് ഭാഗത്ത് എത്തിയിരുന്നു. എന്നാല്‍ മണക്കാട് ഭാഗത്ത് ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട തിരക്കായതിനാല്‍ കഞ്ചാവ് ഇറക്കാന്‍ കഴിഞ്ഞില്ല.


തുടര്‍ന്ന് പാരൂര്‍ക്കുഴിയിലെ റഫീക്കിന്റെ വാടക വീട്ടില്‍ എത്തിയതോടെയാണ് ഷാഡോ പൊലീസ് സംഘം റഫീക്കിനെയും ഷാനവാസിനെയും പിടികൂടിയത്. കൂടെയുണ്ടായിരുന്ന അനസിനെയും, പെണ്‍ സുഹൃത്തിനെയും തിരുവനന്തപുരം ഭാഗത്ത് നിന്നും പിടികൂടിയാതായി സൂചനയുണ്ട്.

തിരുവനന്തപുരത്ത് അന്യസംസ്ഥാന തൊഴിലാളികളെയും, സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളെയും കേന്ദ്രീകരിച്ചാണ് വില്‍പ്പന നടത്തിവന്നിരുന്നുയന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Advertisment