യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇടയില്‍ കഞ്ചാവ് വില്‍പ്പന. മൂന്നംഗ സംഘം പിടിയില്‍. പ്രതികളില്‍ നിന്നും കഞ്ചാവ് വാങ്ങിയവരെ കുറിച്ച് പൊലീസ് അന്വേഷണം

യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇടയില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന മൂന്നംഗ സംഘം പിടിയില്‍.

New Update
arrest4

കൊച്ചി: യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇടയില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന മൂന്നംഗ സംഘം പിടിയില്‍. ഒന്നേകാല്‍ കിലോഗ്രാമോളം കഞ്ചാവുമായി പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശികളായ ലിറ്റന്‍ മണ്ഡല്‍ (24), മുണ്ഡജ് ബിശ്വാസ് (25), ദെലോവര്‍ മണ്ഡല്‍ (20) എന്നിവരെയാണ് ചെങ്ങമനാട് പൊലീസ് പിടികൂടിയത്. പാലപ്രശ്ശേരി തേറാട്ടുകുന്ന് ഭാഗത്ത് വാടകവീട്ടില്‍ മുറിക്കകത്ത് പ്രത്യേകം പാക്ക് ചെയ്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്. 

Advertisment

മുര്‍ഷിദാബാദില്‍ നിന്നും കൊണ്ടുവന്ന് ഇവിടെ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ഇടയിലാണ് വില്‍പ്പന നടത്തിയിരുന്നത്. വീട്ടില്‍ നിരന്തരം ആളുകള്‍ വന്നു പോകുന്നത് കണ്ട് വീട്ടുടമസ്ഥന്‍ സംശയം പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ നിരീക്ഷണത്തില്‍ ആയിരുന്നു. 


പ്രതികളില്‍ നിന്നും കഞ്ചാവ് തൂക്കാന്‍ ഉപയോഗിച്ച പ്രത്യേക ത്രാസും പൊലീസ് കണ്ടെടുത്തു. പ്രതികളില്‍ നിന്നും കഞ്ചാവ് വാങ്ങിയവരെ കുറിച്ച് പൊലീസ് അന്വേഷിച്ചു വരുന്നു. ഇവര്‍ക്ക് ഇവിടെ സഹായം നല്‍കിയവരെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.


ഇന്‍സ്‌പെക്ടര്‍ സോണി മത്തായിയുടെ നേതൃത്വത്തില്‍ എസ് ഐ സതീഷ് കുമാര്‍, എ എസ് ഐ മാരായ കെ.എസ്.ഷാനവാസ്, ജിയോ, സീനിയര്‍ സി പി ഒ മാരായ കെ.ബി. ഫാബിന്‍, റ്റി.എ.കിഷോര്‍, സി പി ഒ മാരായ കെ.എച്ച്.സജിത്ത്, വിഷ്ണു, എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.