New Update
/sathyam/media/media_files/2025/01/01/70GDwpyok6bUh5u1fH0U.jpg)
കായംകുളം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആള്‍ കായംകുളത്ത് അഞ്ച് കിലോ കഞ്ചാവുമായി പിടിയില്‍. ഓച്ചിറ സ്വദേശി ഡോണ്‍ ബോസ്‌കോ ഗ്രിക്ക് (26) ആണ് പിടിയിലായത്.
Advertisment
ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കായംകുളം പൊലിസും ചേര്‍ന്ന് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
ഓച്ചിറ, കരുനാഗപ്പള്ളി എന്നീ സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നും ക്രിമിനല്‍ കേസ് പ്രതികള്‍ ഇപ്പോള്‍ ലഹരി വില്‍പ്പനയിലേക്ക് മാറുന്നതായും പൊലീസ് പറഞ്ഞു.
ജില്ലയിലേയും സമീപ ജില്ലകളിലേയും ക്രിമിനല്‍ കേസ് പ്രതികളെ നിരീക്ഷിക്കുന്നതിനിടെയാണ് പൊലീസിന് ഇയാളെ കഞ്ചാവുമായി പിടികൂടാന്‍ സാധിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us