കാഞ്ഞിരംകുളത്ത് റിട്ടയേഡ് എഎസ്‌ഐ മനോഹരനെ കൊലപ്പെടുത്തിയ കേസ്. ഒന്ന് മുതല്‍ മൂന്നു വരെ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. തിങ്കളാഴ്ച വിധിപറയും

മനോഹരന്‍ കൊലക്കേസിലെ  കുറ്റക്കാരാണെന്ന് നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എഎം ബഷീര്‍ കണ്ടെത്തിയത്. 

New Update
retired asi 1

തിരുവനന്തപുരം: കാഞ്ഞിരംകുളത്ത് റിട്ടയേഡ് എഎസ്‌ഐ മനോഹരനെ കൊലപ്പെടുത്തിയ കേസില്‍ ഒന്ന് മുതല്‍ മൂന്നു വരെ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. ഒന്നാം പ്രതി കാഞ്ഞിരംകുളം മുലയന്‍താന്നി സ്വദേശി സുരേഷ് (42), രണ്ടാം പ്രതി വിജയന്‍ (69), മൂന്നാം പ്രതി വിജയന്‍ മകന്റെ സുനില്‍ (36) എന്നിവരെയാണ് മനോഹരന്‍ കൊലക്കേസിലെ  കുറ്റക്കാരാണെന്ന് നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എഎം ബഷീര്‍ കണ്ടെത്തിയത്. 


Advertisment

കാഞ്ഞിരംകുളം വില്ലേജില്‍ മുലയന്‍താന്നി വേങ്ങനിന്ന വടക്കരുക് വീട്ടില്‍ റിട്ടേഡ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ മനോഹരനായിരുന്നു(57) കൊല്ലപ്പെട്ടത്. 2021  ജനുവരി 27ന്  രാത്രി 8.30  മണിക്കായിരുന്നു കേസിനാസ്പദമായ  കൃത്യം നടന്നത്. 


അയല്‍വാസികളായ ഒന്ന് മുതല്‍ മൂന്നു വരെ പ്രതികള്‍ മനോഹരന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറി മനോഹരനെ ഇരുമ്പ് കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരികക്കേല്‍പ്പിക്കുകയും ഭാര്യ അനിതയെ പ്രതികള്‍ മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു. 

സംഭവത്തിന് രണ്ടു ദിവസം മുന്‍പ് നെയ്യാറ്റിന്‍കര താലൂക്ക് തഹസില്‍ദാര്‍ ഓഫീസില്‍ നിന്നും  പ്രതികളുടെ വീടിനു സമീപം ചാനല്‍കര പുറമ്പോക്ക് സ്ഥലം അതിരു നിര്‍ണയിച്ചു കൊണ്ടുള്ളയുമായി ബന്ധപ്പെട്ട് സര്‍വ്വേ നടത്തിയിരുന്നു. ഇത് മനോഹരനും ഭാര്യയും പരാതിപെട്ടതിന്റെ അടിസ്ഥാനത്തിലാണെന്ന് തെറ്റിദ്ധരിച്ചുള്ള വിരോധത്തിലാണ് ആക്രമണം. 


ഇരുമ്പ്കമ്പി പാര കൊണ്ടുള്ള അടിയേറ്റ് തലയ്ക്കു മാരക പരിക്കേറ്റ മനോഹരനും ഭാര്യ അനിതയും തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ ഇരിക്കവേ പതിനൊന്നാം ദിവസം  മനോഹരന്‍ മരണപെട്ടു. ജാമ്യത്തില്‍ കഴിഞ്ഞു വന്നിരുന്ന ഒന്ന് മുതല്‍ മൂന്നു വരെ പ്രതികളെ കുറ്റക്കാരെന്നു കണ്ടെത്തി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ എടുത്തു ജയിലെത്തിച്ച് റിമാന്‍ഡ് ചെയ്തു. തിങ്കളാഴ്ച വിധിപറയും.


Advertisment