സാമൂഹ്യ വിരുദ്ധ ശല്യത്തില്‍ വലഞ്ഞ് കോട്ടയത്തിന്റെ മലയോര ഗ്രാമങ്ങള്‍. എരുമേലിയിലും മുണ്ടക്കയത്തും യുവാക്കള്‍ തെരുവില്‍ ഏറ്റുമുട്ടുന്നു. കാഞ്ഞിരപ്പള്ളിയില്‍ സ്‌കൂട്ടറിനും കടയ്ക്കും തീയിട്ടു. ആശങ്കയില്‍ നാട്ടുകാര്‍

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
S

കാഞ്ഞിരപ്പള്ളി : എരുമേലിയിലും മുണ്ടക്കയത്തും തെരുവില്‍ ഏറ്റുമുട്ടി യുവാക്കള്‍. കാഞ്ഞിരപ്പള്ളിയില്‍ കടയ്ക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറിനു തീയിട്ടു.

Advertisment

സ്‌കൂട്ടറില്‍ നിന്നും തീ പടര്‍ന്ന് സമീപത്തെ ഇലക്ട്രോണിക്‌സ് കടക്കും വന്‍നാശനഷ്ടം. സാമൂഹ്യ വിരുദ്ധ ശല്യം ജനങ്ങളുടെ ഉറക്കം കെടുത്തുകയാണ്.



 ഇന്നു പുലര്‍ച്ചെയാണു കാഞ്ഞിരപ്പള്ളി 26 മൈല്‍ സ്വദേശി അന്‍സാരിയുടെ ഉടമസ്ഥതയിലുള്ള കരിപ്പായില്‍ ഇലക്ട്രോണിക്‌സ് എന്ന സ്ഥാപനത്തിനും സ്‌കൂട്ടറിനും ആണു സാമൂഹ്യവിരുദ്ധര്‍ തീ ഇട്ടത്.


publive-image

കടയ്ക്കുള്ളിലേക് തീ പടര്‍ന്ന് ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചു. സ്‌കൂട്ടര്‍ പൂര്‍ണമായും കത്തി നശിച്ചു. ഫയര്‍ ഫോഴ്‌സ് എത്തിയാണു തീ അണച്ചത്.

സംഭവത്തില്‍ പോലീസെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സി.സി. ടിവി ദൃശ്യങ്ങള്‍ പോലീസ് എത്തി ശേഖരിച്ചു.

സാമൂഹ്യ വിരുദ്ധ ശല്യം വര്‍ധിച്ചു വരുന്നതിനു തെളിവാണിതെന്നു നാട്ടുകാര്‍ പറയുന്നു. അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ നാട്ടുകാര്‍ ആശങ്കയിലാണ്. ഇത്തരക്കാര്‍ക്കെതിരെ പോലീസ് ശക്തമായ നടപടിയെടുക്കണമെന്നാണു നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Advertisment