New Update
/sathyam/media/media_files/2025/08/26/kanjirappalli-bus-2025-08-26-20-53-20.jpg)
കാഞ്ഞിരപ്പള്ളി: ബസ് യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരന് കാരുണ്യ ഹസ്തവുമായി സ്വകാര്യബസ് ജീവനക്കാർ.
Advertisment
പൊൻകുന്നം – എരുമേലി – വെച്ചുച്ചിറ – മണ്ണടിശാല റൂട്ടിൽ ഓടുന്ന സെന്റ് ആന്റണിസ് ബസിലാണ് സംഭവം. 49 വയസ്സുള്ള കാഞ്ഞിരപ്പള്ളി സ്വദേശിക്ക് യാത്രയ്ക്കിടെ അസുഖലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ജീവനക്കാർ യാത്ര തുടരാതെ ബസ് നേരിട്ട് കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെത്തിച്ചു.
അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച യാത്രക്കാരന് ചികിത്സ നൽകിയ ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്.