Advertisment

ഗാന്ധി ജയന്തി, നവരാത്രി, ദുർഗ്ഗാ പൂജ മുതൽ ദീപാവലി വരെ, ഒക്ടോബറിൽ ബാങ്കുകൾക്ക് 15 ദിവസം അവധി

New Update
bank holidaysss

ഒക്ടോബർ മാസത്തിൽ നിരവധി ബാങ്ക് അവധികളാണ് വരാൻ പോകുന്നത്. അടുത്ത മാസത്തിൽ പ്രാദേശിക അവധികളും ദേശിയ അവധികളും അടക്കം 15 ദിവസം ബാങ്ക് അവധി ദിനങ്ങളാണ്. ഈ ബാങ്ക് അവധി ദിനങ്ങൾ ഓരോ സംസ്ഥാനത്തും വ്യത്യസ്ത ദിവസങ്ങളിലായിരിക്കും.

Advertisment

ഒക്ടോബർ രണ്ട് ​ഗാന്ധി ജയന്തി പ്രമാണിച്ചാണ് കേരളത്തിലെ ആദ്യ ബാങ്ക് അവധി. 12 ന് വിജയദശമി ദിനത്തിലാണ് രണ്ടാമത്തെ ബാങ്ക് അവധി. 31 ന് ദീപാവലിക്കും കേരളത്തിൽ ബാങ്ക് അവധിയാണ്. ഇതുകൂടാതെ രണ്ടും നാലും ശനിയാഴ്ചകളിലും ബാങ്ക് അവധിയുണ്ട്.

ഒക്ടോബർ 12, 26 തീയതികളിലാണ് ശനിയാഴ്ച അവധി. 6,13, 20, 27 എന്നീ ഞായറാഴ്ചകളിലും ബാങ്ക് അവധിയാണ്. കേരളത്തിൽ ആകെ എട്ട് ദിവസമാണ് ബാങ്ക് അവധി.

 

 

Advertisment