മേജര്‍ രവിയുടെ സഹോദരനും നടനുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
Untitled

കൊച്ചി: നടനും സംവിധായകനുമായ മേജര്‍ രവിയുടെ സഹോദരനും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു.

Advertisment

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

മേജര്‍ രവിയാണ് സഹോദരന്റെ മരണവിവരം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇന്നലെ രാത്രി 11.41ന് ആയിരുന്നു അന്ത്യമെന്ന് മേജര്‍ രവി അറിയിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് പട്ടാമ്പി ഞാങ്ങാട്ടിരിയിലെ വസതിയില്‍ നടക്കും.

Advertisment