/sathyam/media/media_files/4Lx1JEZJd9RXttpQ191t.webp)
കൊ​ല്ലം: ക​ണ്ണ​ന​ല്ലൂ​ർ സി​ഐ​യ്ക്ക് സ്ഥ​ലം മാ​റ്റം. സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ലേ​ക്കാ​ണ് ക​ണ്ണ​ന​ല്ലൂ​ര്‍ സി​ഐ ആ​ൻ​ഡ്രി​ക് ഗ്രോ​മി​ക്കി​നെ സ്ഥ​ലം മാ​റ്റി​യ​ത്.
സി​പി​എ​മ്മി​ന്‍റെ നെ​ടു​മ്പ​ന ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സ​ജീ​വി​നെ മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ ആ​രോ​പ​ണ വി​ധേ​യ​നാ​ണ് ആ​ൻ​ഡ്രി​ക് ഗ്രോ​മി​ക്. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​ക്ക് പോ​ലീ​സ് മ​ർ​ദ്ദ​ന​മേ​റ്റെ​ന്ന പ​രാ​തി നി​യ​മ​സ​ഭ​യി​ൽ അ​ട​ക്കം പ്ര​തി​പ​ക്ഷം സ​ർ​ക്കാ​രി​നെ​തി​രാ​യ ആ​യു​ധ​മാ​ക്കി​യി​രു​ന്നു.
വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​ര​ണ​വും ന​ൽ​കി​യി​രു​ന്നു. പാ​ർ​ട്ടി​യെ​യും സ​ർ​ക്കാ​രി​നെ​യും പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യ പ​രാ​തി​ക്ക് പി​ന്നാ​ലെ​യാ​ണ് സി​ഐ​യു​ടെ സ്ഥ​ലം മാ​റ്റം. അ​തേ​സ​മ​യം സം​സ്ഥാ​ന വ്യാ​പ​ക സ്ഥ​ലം​മാ​റ്റ​ത്തി​ന്‍റെ ഭാ​ഗ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം.