New Update
/sathyam/media/media_files/2025/10/17/kannapuram-2025-10-17-23-50-06.jpg)
കണ്ണൂർ: കണ്ണപുരം സ്ഫോടന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കേസിലെ അഞ്ചാംപ്രതി സ്വാമിനാഥൻ ആണ് അറസ്റ്റിലായത്.
Advertisment
പാലക്കാട് മുണ്ടൂർ സ്വദേശിയാണ് സ്വാമിനാഥൻ. കേസിൽ 3 പ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു. അനൂപ് മാലിക്ക്, അനീഷ്, റാഹിൽ എന്നിവരാണ് പ്രതികൾ.
ഇവരുടെ മൊഴികൾ, മൊബൈൽ ഫോൺ വിവരങ്ങൾ, ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങൾ എന്നിവ ആസ്പദമാക്കിയാണ് അഞ്ചാം പ്രതിയായ സ്വാമിനാഥനിലേക്ക് അന്വേഷണമെത്തിയത്.
2025 ഓഗസ്റ്റ് 30 ന് പുലർച്ചെയാണ് കണ്ണപുരം കീഴറയിൽ ഒരു വാടക വീട്ടിൽ സ്ഫോടനം ഉണ്ടാകുന്നത്.
സ്ഫോടനത്തിൻ്റെ ആഘാതത്തിൽ വാടക വീട്ടിലും സമീപവാസികളുടെ വീടുകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.
സ്ഫോടനത്തിൽ കണ്ണൂർ ചാലാട് സ്വദേശി അഷാം എന്നയാൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു.