കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ കാട്ടുപന്നി ആക്രമണത്തില്‍ യുവാവിന് പരിക്ക്. കോഴിച്ചാല്‍ സ്വദേശി ജീസ് ജോസിനെയാണ് സ്‌കൂട്ടറില്‍ സഞ്ചരിക്കവേ കാട്ടുപന്നി ആക്രമിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
ജീസ് ജോസ് രാജഗിരിയില്‍ നിന്നും കോഴിച്ചാലിലേക്ക് വരുമ്പോഴായിരുന്നു കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ പരിക്കേറ്റ ജീസിനെ പുളിങ്ങോത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.