New Update
/sathyam/media/media_files/2024/10/17/qS0PP1WraspJZqQkzyro.webp)
കണ്ണൂര്‍: സൈബർ ആക്രമണത്തിനെതിരെ പരാതി നൽകി സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി പി ദിവ്യയുടെ ഭര്‍ത്താവ് വി പി അജിത്ത്. തെറ്റായ സൈബര്‍ പ്രചാരണം നടത്തുന്നു എന്നാരോപിച്ചാണ് പരാതി. അജിത്തിന്റെ പരാതിയില്‍ കണ്ണപുരം പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തു.
സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിധത്തിലുള്ള വിദ്വേഷ പ്രചാരണങ്ങള്‍ നടക്കുന്നു, സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നു എന്നാണ് അജിത്ത് പരാതിയില്‍ വ്യക്തമാക്കുന്നത്. ഇന്നലെയാണ് അജിത്ത് പൊലീസില്‍ പരാതി നല്‍കിയത്. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിനിടയാക്കിയ കലക്ടറേറ്റില്‍ നടന്ന യാത്രയയപ്പു ചടങ്ങിലെ പി പി ദിവ്യയുടെ പ്രസംഗത്തിനു പിന്നാലെയാണ് വിമര്‍ശനങ്ങള്‍ രൂക്ഷമായത്.
Advertisment