/sathyam/media/media_files/2025/09/25/birthday250925-2025-09-25-18-04-58.webp)
ക​ണ്ണൂ​ർ: പോ​ലീ​സ് ജി​ല്ലാ ഹെ​ഡ്ക്വാ​ട്ടേ​ഴ്സ് പ​രി​സ​ര​ത്ത് അ​തി​ക്ര​മി​ച്ചു ക​യ​റി പി​റ​ന്നാ​ൾ ആ​ഘോ​ഷം ന​ട​ത്തി​യ അ​ഞ്ച് പേ​ർ​ക്കെ​തി​രെ കേ​സ്. ഈ ​മാ​സം 16-ാം തീ​യ​തി ന​ട​ന്ന സം​ഭ​വ​ത്തി​ലാ​ണ് ന​ട​പ​ടി.
പ്ര​തി​ക​ൾ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന വ്യാ​ജേ​ന ഹെ​ഡ്ക്വാ​ട്ടേ​ഴ്സ് പ​രി​സ​ര​ത്ത് അ​തി​ക്ര​മി​ച്ചു ക​യ​റു​ക​യും യു​വ​തി​യെ​ക്കൊ​ണ്ടു പി​റ​ന്നാ​ൾ കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷി​ക്കു​ക​യും ചെ​യ്തു. കൂ​ടാ​തെ, സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ചു.
ടൗ​ൺ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നാ​ണെ​ന്നു പ​റ​ഞ്ഞാ​ണ് ധ​ന്യ എ​ന്ന് പേ​രു​ള്ള യു​വ​തി​യെ വി​ളി​ക്കു​ന്ന​ത്. യു​വ​തി​യു​ടെ വാ​ഹ​നം ഇ​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു​വെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്റ്റേ​ഷ​നി​ൽ എ​ത്ത​ണ​മെ​ന്നു​മാ​ണ് വി​ഡി​യോ​യി​ലെ സം​ഭാ​ഷ​ണ​ങ്ങ​ളി​ലു​ള്ള​ത്. ശേ​ഷം സ്ഥ​ല​ത്തെ​ത്തി​യ യു​വ​തി​ക്ക് സ​ർ​പ്രൈ​സാ​യി പി​റ​ന്നാ​ൾ ആ​ഘോ​ഷം ന​ട​ത്തു​ക​യാ​യി​രു​ന്നു.
ദൃ​ശ്യം പ്ര​ച​രി​ച്ച​തി​നു പി​ന്നാ​ലെ പോ​ലീ​സ് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചു. തു​ട​ർ​ന്ന് പ്ര​തി​ക​ൾ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രാ​ണെ​ന്ന വ്യാ​ജേ​ന​യാ​ണ് ക്യം​പി​ന​ക​ത്ത് ക​യ​റി​യ​തെ​ന്നു വ്യ​ക്ത​മാ​യി.
ക​ണ്ടാ​ല​റി​യാ​വു​ന്ന 5 പേ​ർ​ക്കെ​തി​രെ​യാ​ണ് ടൗ​ൺ പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ സു​ര​ക്ഷാ വീ​ഴ്ച​യു​ണ്ടാ​യോ എ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.